ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി ജസ്പ്രിത് ബുമ്ര

ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ പിന്തള്ളി ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ജസ്പ്രിത് ബുമ്ര ഒന്നാമതെത്തി. ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പരയില്‍ പുറത്തെടുത്ത പ്രകടനമാണ് ബുമ്രയെ തുണച്ചത്. മത്സരങ്ങളില്‍ 11 വിക്കറ്റുകളാണ് ബുമ്ര വീഴ്ത്തിയത്. അശ്വിനും 11 വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണ് അശ്വിന്‍. അതേസമയം, ബാറ്റര്‍മാരുടെ റാങ്കിംഗില്‍ യശസ്വി ജയ്‌സ്വാള്‍ മൂന്നാം സ്ഥാനത്തെത്തി. രണ്ട് സ്ഥാനങ്ങളാണ് ജയ്‌സ്വാള്‍ മെച്ചപ്പെടുത്തിയത്. രണ്ട് ടെസ്റ്റില്‍ നിന്ന് 189 റണ്‍സാണ് ജയ്‌സ്വാളിന്റെ സമ്പാദ്യം.

ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ വിരാട് കോലി ആറാമതായത്. രണ്ട് മത്സരങ്ങളില്‍ 99 റണ്‍സാണ് കോലി നേടിയിരുന്നത്. അതേസമയം, മൂന്ന് സ്ഥാനം നഷ്ടമായ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഒമ്പതാം സ്ഥാനത്തേക്കിറങ്ങി. രോഹിത് ശര്‍മ 15-ാം സ്ഥാനത്തും ശുഭ്മാന്‍ ഗില്‍ 16-ാം സ്ഥാനത്തുമാണ്. അതേസമയം, ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ ജോ റൂട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. സ്റ്റീവ് സ്മിത്ത് ജയ്‌സ്വാളിന് പിന്നില്‍ നാലാം സ്ഥാനത്താണ്. രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ ഓസീസ് ഓപ്പണര്‍ ഉസ്മാന്‍ ഖവാജ, കോലിക്ക് മുന്നില്‍ അഞ്ചാം സ്ഥാനത്താണ്. പാകിസ്ഥാന്റെ മുഹമ്മദ് റിസ്‌വാന്‍, ഓസീസ് താരം മര്‍നസ് ലബുഷെയ്ന്‍ എന്നിവര്‍ യഥാക്രമം ഏഴും എട്ടും സ്ഥാനത്ത്. ഡാരില്‍ മിച്ചലാണ് പത്താമത്. ശ്രീലങ്കന്‍ റണ്‍മെഷീന്‍ കാമിന്ദു മെന്‍ഡിസ് അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 11-ാമതെത്തി.

ബൗളര്‍മാരുടെ റാങ്കിംഗില്‍ രവീന്ദ്ര ജഡേജയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ആരാം സ്ഥാനത്താണ് അദ്ദേഹം. ഓസീസ് താരം ജോഷ് ഹേസല്‍വുഡ്, അശ്വിന്‍ പിന്നില്‍ മൂന്നാമതുണ്ട്. പാറ്റ് കമ്മിന്‍സ്, കഗിസോ റബാദ എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍. നതാന്‍ ലിയോണ്‍ (ഓസ്‌ട്രേലിയ), പ്രഭാത് ജയസൂര്യ (ശ്രീലങ്ക), കെയ്ല്‍ ജെയ്മിസണ്‍ (ന്യൂസിലന്‍ഡ്), ഷഹീന്‍ അഫ്രീദി (പാകിസ്ഥാന്‍) എന്നിവര്‍ യ്ഥാക്രമം പത്തുവരെയുള്ള സ്ഥാനങ്ങളില്‍. ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രവീന്ദ്ര ജഡേജ ഒന്നാമത് തുടരുന്നു. അശ്വിന് രണ്ടാം സ്ഥാനത്ത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗയാനയുടെയും ബാർബഡോസിന്റെയും പരമോന്നത ദേശീയ പുരസ്കാരം

ഗയാന പരമോന്നത ദേശീയ പുരസ്‌കാരമായ ദി ഓർഡർ ഓഫ് എക്‌സലൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കും. ബാർബഡോസ് തങ്ങളുടെ ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസും പ്രധാനമന്ത്രിക്ക് നൽകും. പ്രധാനമന്ത്രി മോദിയെ...

സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി അയിഷ പോറ്റി

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി അയിഷ പോറ്റി മുൻ എംഎൽഎ അയിഷ പോറ്റി. ഓടി നടക്കാൻ പറ്റുന്നവർ പാർട്ടിയിലേക്ക് വരട്ടെയെന്നും അയിഷ പോറ്റി പറഞ്ഞു. ഇവരെ കഴിഞ്ഞ ദിവസം സിപിഎം കൊട്ടാരക്കര...

“ഈ ബന്ധം മുപ്പതിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ,” വിവാഹമോചനം സ്ഥിരീകരിച്ച് എ ആര്‍ റഹ്മാന്‍

വിവാഹമോചനം ഔദ്യോഗികമായി സ്ഥിരീകരിച്ച് സംഗീത സംവിധായകൻ എ ആര്‍ റഹ്മാന്‍. കഴിഞ്ഞ ദിവസമാണ് എ ആര്‍ റഹ്മാനും ഭാര്യ സൈറ ബാനുവും വേര്‍പിരിയാന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. സൈറയുടെ അഭിഭാഷകയായ വന്ദന ഷായാണ്...

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും വോട്ടെടുപ്പ്, ജനവിധി തേടി പ്രമുഖർ

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ്. ഇതിന് പുറമെ കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ 15 സീറ്റുകളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കും. ഇതിൽ 9 സീറ്റുകളും ഉത്തർപ്രദേശിൽ നിന്നാണ്. 288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള...

പ്രധാനമന്ത്രി മോദിക്ക് ഗയാനയിൽ ഗംഭീര സ്വീകരണം

56 വർഷത്തിനിടെ ഗയാന സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോദിക്ക് ഗയാനയിൽ ഗംഭീര സ്വീകരണം. ജോർജ്ജ്ടൗണിലെത്തിയ അദ്ദേഹത്തെ ആചാരപരമായ സ്വീകരണവും ഗാർഡ് ഓഫ് ഓണറും നൽകി സ്വീകരിച്ചു. ഗയാന പ്രസിഡൻ്റ് മുഹമ്മദ് ഇർഫാൻ...

ലയണല്‍ മെസ്സി അടക്കമുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തും

സൂപ്പർ താരം ലയണൽ മെസി അടങ്ങുന്ന അർജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച് സംസ്ഥാന കായിക വകുപ്പ് മന്ത്രി അബ്ദുറഹ്മാൻ. സ്പെയിനിൽ വെച്ച് അർജന്റീന ടീം മാനേജ്മെന്റുമായി ചർച്ച നടത്തി. അടുത്ത വർഷം...

പാലക്കാട് ജനവിധിയെഴുതുന്നു, പോളിങ് മന്ദഗതിയിൽ

ഒരു മാസത്തോളം നീണ്ടു നിന്ന വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ പാലക്കാട് വോട്ടർമാർ ജനവിധിയെഴുതുന്നു. അതേസമയം ആദ്യ മണിക്കൂറിലെ തിരക്ക് പിന്നീട് ബൂത്തുകളിലില്ല. ആദ്യ അഞ്ച് മണിക്കൂറിൽ 30.48 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 11...

കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ, സൗജന്യ പരിശോധനയും ശ്രവണ സഹായിയുമായി അസന്റ് ഇഎന്‍ടി സ്‌പെഷ്യാലിറ്റി ആശുപത്രി ഇനി ദുബായിലും

കേരളത്തിലെ അസന്റ് ഇഎന്‍ടി ആശുപത്രി ഗ്രൂപ്പിന്റെ, ദുബൈ ശാഖയുടെ ഉദ്ഘടന കർമം ഈ നവംബർ 21ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് യുഎഇ മുൻ പരിസ്ഥിതി, ജല വകുപ്പ് മന്ത്രി ഡോ. മുഹമ്മദ്‌...