ജമ്മു കശ്മീർ ഭീകരാക്രമണം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശ്രീനഗറിൽ, ഭീകരാക്രമണം നടന്ന സ്ഥലം സന്ദർശിക്കും

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 27 പേർ കൊല്ലപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശ്രീനഗറിൽ എത്തി. ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചർച്ച ചെയ്തു. മുഖ്യമന്ത്രി ഒമർ അബ്ദുള്ള ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഭീകരാക്രമണം നടന്ന സ്ഥലം അമിത് ഷാ നാളെ സന്ദർശിക്കും. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഏഴ് ഭീകരരുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാ സേന വ്യക്തമാക്കി.

ഭീകരാക്രമണത്തിൽ ഒരു ഇറ്റലി സ്വദേശിയും ഒരു ഇസ്രായേൽ സ്വദേശിയും കൊല്ലപ്പെട്ടവരിൽ ഉൾ‌പ്പെടുന്നു. നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജമ്മുകശ്മീരില്‍ 2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. ജമ്മു കശ്മീരിലെ പഹല്‍ഗാമിലുള്ള ബൈസാറനിലാണ് ഭീകരാക്രമണം ഉണ്ടായത്.

ഹൈദരാബാദിൽ നിന്നുള്ള ഐബി ഉദ്യോഗസ്ഥൻ മനീഷ് രഞ്ജൻ, കർണാടകയിൽ നിന്ന് കുടുംബത്തോടൊപ്പം കശ്മീരിലെത്തിയ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവു, ഒഡിഷയിൽ നിന്ന് കുടുംബത്തോടൊപ്പം എത്തിയ പ്രശാന്ത് സത്‌പതി, കർണാടക ഹാവേരി റാണെബെന്നൂർ സ്വദേശി ഭരത് ഭൂഷൻ എന്നിവർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതിന് പുറമെ രണ്ട് വിദേശികളും നാട്ടുകാരായ രണ്ട് പേരും കൊല്ലപ്പെട്ടിട്ടുണ്ട്. മരിച്ചവരിൽ ഒരു നേപ്പാൾ സ്വദേശിയുണ്ടെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ടൂറിസം കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്ന് ദില്ലി പോലീസ് വ്യക്തമാക്കി. രാജ്യതലസ്ഥാനത്തെ മറ്റ് പ്രധാനപ്പെട്ട ഇടങ്ങളിലും നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആക്രമണത്തെ ശക്തമായി അപലപിച്ച ആർഎസ്എസ്, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരായ ആക്രമണമെന്ന് സംഭവത്തെ വിമർശിച്ചു. സർക്കാർ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടികളെ കേന്ദ്രസർക്കാർ വിശ്വാസത്തിലെടുക്കണമെന്നും ഈ ഭീകരാക്രമണത്തിന് മറുപടി നൽകാതിരിക്കരുതെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പ്രതികരിച്ചു. അതിനിടെ സംഭവം നടന്ന പഹൽഗാമിൽ മെഴുകുതിരിയേന്തി നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തി. ആക്രമണം നടത്തിയ ഭീകരർക്കെതിരെയാണ് പഹൽഗാമിലെ വ്യാപാരികൾ പ്രതിഷേധിച്ചത്.

നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി നാളെ, 2012 മുതൽ തന്നോട് വൈരാഗ്യമെന്ന് അതിജീവിതയുടെ മൊഴി

നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി നാളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പറയും. നടി വിചാരണ കോടതിയിൽ നൽകിയ മൊഴി പുറത്തുവന്നിരിക്കുകയാണിപ്പോൾ. 2012 മുതൽ നടൻ ദിലീപിന് തന്നോട് വൈരാഗ്യം ഉണ്ടായിരുന്നതായി...

ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ പുതിയ ക്രൈം ബ്രാഞ്ച് സംഘം?

ലൈംഗിക പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ പുതിയ ക്രൈം ബ്രാഞ്ച് സംഘത്തെ നിയോഗിച്ചതായി റിപോർട്ടുകൾ പുറത്തുവരുന്നു. നിലവിൽ അന്വേഷണ വിവരങ്ങൾ രാഹുലിനു ചോരുന്നുവെന്ന നിഗമനത്തിന്‍റെകൂടി അടിസ്ഥാനത്തിലാണ് പുതിയ...

വ്‌ളാഡിമിർ പുടിന് പിന്നാലെ യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയും ഇന്ത്യയിലേക്ക്; സന്ദർശനം അടുത്തവർഷം?

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ദ്വിദിന സന്ദർശനം പൂർത്തിയായതിനു തൊട്ടുപിന്നാലെ, യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി 2026 ജനുവരിയോടെ ഇന്ത്യ സന്ദർശിച്ചേക്കുമെന്നാണ് റിപ്പോർട്ട്.റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളുമായും സൗഹൃദം കാത്തുസൂക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ നയതന്ത്ര...

ഇൻഡിഗോ ഇന്ന് 135 ലക്ഷ്യസ്ഥാനത്തേക്ക് 1,500 സർവീസ് നടത്തും

ഇൻഡിഗോ ഇന്ന് ഞായറാഴ്ച 1,500-ലധികം വിമാന സർവീസുകൾ നടത്തുന്നുണ്ടെന്നും അതിന്റെ നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയുടെ 95% പുനഃസ്ഥാപിച്ചതായും എയർലൈനിന്റെ പ്രസ്താവനയിൽ പറയുന്നു. 138 ലക്ഷ്യസ്ഥാനങ്ങളിൽ 135 എണ്ണത്തിലേക്കും സർവീസുകൾ പുനരാരംഭിച്ചതായി ഇൻഡിഗോ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച്...

ഗോവ ദുരന്തം; അനുശോചനം അറിയിച്ച് പ്രസിഡൻ്റും പ്രധാനമന്ത്രിയും

നോർത്ത് ഗോവ ജില്ലയിലുണ്ടായ ദാരുണമായ തീപിടുത്തത്തിൽ 25 പേരുടെ ജീവൻ അപഹരിച്ച സംഭവത്തിൽ പ്രസിഡന്റ് ദ്രൗപതി മുർമു ദുഃഖം രേഖപ്പെടുത്തി. എക്‌സിലെ ഒരു പോസ്റ്റിൽ, ദുഃഖിതരായ കുടുംബങ്ങൾക്ക് അവർ അനുശോചനം അറിയിച്ചു. "വടക്കൻ...

ഫിഫ ലോകകപ്പിൻ്റെ പൂർണ്ണ ഷെഡ്യൂൾ പുറത്ത്, 48 ടീമുകൾ, 104 മത്സരങ്ങൾ

2026 ഫിഫ ലോകകപ്പിനുള്ള ഒരുക്കങ്ങൾ തകൃതിയായി പുരോഗമിക്കുന്നതിനിടെ വാഷിംഗ്ടൺ ഡിസിയിൽ നടന്ന ചടങ്ങിൽ ശനിയാഴ്ച ടൂർണമെന്റിന്റെ പൂർണ്ണ ഷെഡ്യൂൾ പുറത്തിറക്കി. വരാനിരിക്കുന്ന ലോകകപ്പ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (യുഎസ്എ), മെക്സിക്കോ, കാനഡ...

ഗോവയിലെ നിശാക്ലബ്ബിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തം; 25 മരണം

ശനിയാഴ്ച രാത്രി വടക്കൻ ഗോവയിലെ ഒരു നിശാക്ലബ്ബിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തിൽ 25 പേർ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. നാല് വിനോദസഞ്ചാരികളും 14 ജീവനക്കാരും ഉൾപ്പെടെയാണ് മരിച്ചത്. സംസ്ഥാന തലസ്ഥാനമായ പനാജിയിൽ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വറിന് ജാമ്യമില്ല

കൊച്ചി: അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസിലാണ് പ്രതിയായ രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ചീഫ് അഡീഷണൽ മജിസ്‌ട്രേറ്റ് കോടതി...