ജോഷിമഠ് ഇല്ലാതായേക്കുമെന്ന് ഐ എസ് ആർ ഒ യുടെ മുന്നറിയിപ്പ്, സൈനിക കെട്ടിടങ്ങളിലും വിള്ളല്‍

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ മണ്ണിടിച്ചില്‍ തുടരുന്നതിനിടെ ജോഷിമഠ് ഇല്ലാതായേക്കും എന്നും നഗരം നേരിടുന്നത് വലിയ ഭീഷണിയാണെന്നും ഐഎസ്ആർ ഒ യുടെ റിപ്പോർട്ട്‌. ഐഎസ്ആർഒയുടെ റിമോട്ട് സെൻസിംഗ് സെന്റർ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളോടൊപ്പം ആണ് ഐഎസ്ആർഒ ഇക്കാര്യം വ്യക്തമാക്കിയത്. കാർട്ടോ സാറ്റ്2എസ് ആണ് ജോഷിമഠിലെ ചിത്രങ്ങൾ എടുത്തത്. ഐഎസ്ആർഒ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ജോഷിമഠ് നേരിടുന്നത് വലിയ ഭീഷണിയാണ്. നഗരമധ്യത്തിലെ വലിയൊരു ഭാഗം തന്നെ ഇടിഞ്ഞു താണേക്കാം. നരസിംഹ് ക്ഷേത്രം ഉൾപ്പെടുന്ന നഗര മാധ്യമാണ് കൂടുതൽ ഭീഷണി നേരിടുന്നത്.

അതിനിടെ 25-ലേറെ സൈനിക കെട്ടിടങ്ങളിലും വിള്ളല്‍ കണ്ടെത്തി. കെട്ടിടങ്ങളില്‍നിന്ന് സൈനികരെ മാറ്റിയെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. ചൈന അതിര്‍ത്തിയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കടുത്തുള്ള സൈനികരെയാണ് മാറ്റിയതെന്ന് സൈനിക മേധാവി മനോജ് പാണ്ഡേ പറഞ്ഞു. ചൈനയുമായി 3488 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് ജോഷിമഠിലെ ദുരന്തബാധിതമേഖല. 20,000 ല്‍ ഏറെ സൈനിക ട്രൂപ്പുകളും, സൈനിക ഉപകരണങളും മിസൈല്‍ സംവിധാനങ്ങളും ഈ മേഖലയിലുണ്ട്.

ജോഷിമഠ് – ഔലി റോഡിന് സമീപം 2180 മീറ്റർ ഉയരത്തിലാണ് ഭൂമി ഇടിഞ്ഞു താഴൽ പ്രതിഭാസത്തിന്റെ പ്രഭവ കേന്ദ്രം. 2022 ഡിസംബർ 7 മുതൽ 2023 ജനുവരി 8 വരെയുള്ള 12 ദിവസത്തിനുള്ളിൽ ഈ പ്രദേശത്ത് 5.4 സെന്റീമീറ്റർ ഭൂമി താഴ്ന്നു പോയതായാണ് റിപ്പോർട്ടിൽ ഉള്ളത്. ജോഷിമഠിലെ മണ്ണിടിച്ചിൽ സാധ്യതയെ കണക്കിലെടുത്ത് പ്രദേശത്തു നിന്നും കഴിഞ്ഞ ദിവസങ്ങളിൽ ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. തുടർന്ന് പ്രദേശം ദുരിതബാധിത പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ജോഷിമഠ് നഗരത്തിലെ അപകടഭീഷണിയുള്ള വീടുകളില്‍ നിന്നും നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. 700 ലേറെ കെട്ടിടങ്ങള്‍ അപകടസ്ഥിതിയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ദു​ബൈ സ​ഫാ​രി പാ​ർ​ക്കി​ൽ നാളെ മുതൽ സ​ന്ദ​ർ​ശ​ക സ​മ​യം നീ​ട്ടി

ദു​ബൈ സ​ഫാ​രി പാ​ർ​ക്കി​ൽ സ​ന്ദ​ർ​ശ​ക സ​മ​യം നീ​ട്ടി. ഡി​സം​ബ​ർ 13 മു​ത​ൽ ജ​നു​വ​രി 12 വ​രെ​യാ​ണ്​ നൈ​റ്റ്​ സ​ഫാ​രി​ക്ക്​ അ​വ​സ​രം ഒരുക്കിയിരിക്കുന്നത്. ശൈ​ത്യ​കാ​ല​ത്തി​ന്​ തു​ട​ക്ക​മാ​യ​തോ​ടെയാണ്‌ രാ​ത്രി സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ദു​ബൈ സ​ഫാ​രി പാ​ർ​ക്കി​ൽ സ​ന്ദ​ർ​ശ​ക...

ഗുകേഷ് ലോക ചെസ് ചാമ്പ്യൻ, ഏറ്റവും പ്രായം കുറഞ്ഞ താരം

വിശ്വനാഥന്‍ ആനന്ദിന് ശേഷം ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയിലേക്ക് കൊണ്ടുവന്ന് ദൊമ്മരാജു ഗുകേഷ്. 14-ാം റൗണ്ട് വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ ചൈനീസ് താരം ഡിങ് ലിറനെ അട്ടിമറിച്ചാണ് ഗുകേഷ് ലോകകിരീടത്തില്‍ മുത്തമിട്ടത്....

പനയമ്പാടം ലോറി അപകടം നടന്നത് മറ്റൊരു ലോറി കാരണം

പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥിനികള്‍ മരിച്ച സംഭവത്തിന് കാരണം മറ്റൊരു ലോറിയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അപകടത്തിൽ പെട്ട സിമന്‍റ് കയറ്റി വരുകയായിരുന്ന ലോറിയിൽ മറ്റൊരു...

പാലക്കാട് പനയമ്പാടത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി, നാല് മരണം

പാലക്കാട് മണ്ണാർക്കാട് കല്ലടിക്കോട്ട് പനയമ്പാടത്ത് സ്കൂൾ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറി 4 കുട്ടികൾ മരിച്ചു. ഒരു വിദ്യാർത്ഥിയ്ക്ക് പരിക്ക്. ഈ കുട്ടിയുടെ നില അതീവഗുരുതരമെന്നാണ് വിവരം. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ...

നടി കീർത്തി സുരേഷ് വിവാഹിതയായി

നടി കീർത്തി സുരേഷ് വിവാഹിതയായി. നിർമാതാവ് സുരേഷ് കുമാറിന്റെയും ചലച്ചിത്രതാരം മേനകാ സുരേഷ് കുമാറിന്റെയും ഇളയ മകളാണ് കീർത്തി. ആന്‍റണി തട്ടിലാണ് വരൻ. ​ഗോവയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും...

നടനും സംവിധായകനുമായ രാജേഷ് മാധവന്‍ വിവാഹിതനായി

നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവന്‍ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഇരുവരുടേതും പ്രണയവിവാഹമാണ്. ജനുവരി 24നാണ് രാജേഷും ദീപ്തിയും വിവാഹിതരാകാന്‍ പോകുന്നെന്ന വിവരം പുറത്തുവന്നത്....

തന്തൈ പെരിയാർ രാമസ്വാമി സ്മാരകം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു

തമിഴ്നാട് സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള വൈക്കം വലിയ കവലയിലെ നവീകരിച്ച തന്തൈ പെരിയാര്‍ സ്മാരകത്തിന്‍റെ ഉദ്ഘാടനം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർവ്വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. വൈക്കം വലിയ...

150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ അഞ്ചുവയസ്സുകാരൻ മരിച്ചു

രാജസ്ഥാനിലെ ദൗസയിൽ 150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ അഞ്ച് വയസ്സുകാരനെ പുറത്തെടുക്കാൻ നടത്തിയത് 56 മണിക്കൂർ നീണ്ട രക്ഷാദൗത്യം. പുറത്തെടുക്കാനായെങ്കിലും രണ്ട് ദിവസത്തിലധികം കുഴൽക്കിണറിൽ കുടുങ്ങിയ കുട്ടി മരണത്തിന് കീഴടങ്ങി. ആര്യൻ...