ഇസ്രായേൽ -ഇറാൻ സംഘർഷം ഇന്ന് വെള്ളിയാഴ്ച്ച 7 ദിവസം പിന്നിടുമ്പോൾ യുദ്ധം അതിരൂക്ഷമാകുന്നു. ഇറാൻ ക്ലസ്റ്റർ ബോംബുകൾ അടങ്ങിയ ക്രൂയിസ് മിസൈൽ ഇസ്രായേലെനെതിരേ തൊടുത്തു. ഇതുവരെ അദ്യമായാണ് ക്ലസ്റ്റർ ബോംബ് ഒരു രാജ്യം ഉപയോഗിക്കുന്നത്.
മിസൈലിന്റെ വാർഹെഡ് ഏകദേശം 4 മൈൽ ഉയരത്തിൽ നിന്നും പിളർന്നിരുന്നു എന്നും മധ്യ ഇസ്രായേലിന് മുകളിൽ ഏകദേശം 5 മൈൽ ചുറ്റളവിൽ ഏകദേശം 20 ക്ലസ്റ്റർ ബോംബുകൾ വിതറി എന്നുമാണ് ഇസ്രായേൽ സൈന്യത്തെ ഉദ്ധരിച്ച് ഇസ്രായേലി വാർത്താ റിപ്പോർട്ടുകൾ. ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥർ കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല. ക്ലസ്റ്റർ ബോംബുകൾ യുദ്ധങ്ങളിൽ ഉപയോഗിക്കാൻ പാടില്ലെന്ന കർശനമായ നിർദ്ദേശം ഐക്യരാഷ്ട്ര സഭയുടേയും സുരക്ഷാ സമിതിയുടേയും നിലവിൽ ഉള്ളപ്പോഴാണ് ഇറാൻ ഇസ്രായേലിനെതിരേ ക്ലസ്റ്റർ ബോംബുകൾ ഉൾപ്പെട്ട ബാലിസ്റ്റിക് മിസൈൽ തൊടുത്തത്.
ഇസ്രായേൽ-ഇറാൻ യുദ്ധം അതിരൂക്ഷമാകുന്നു, ഇറാൻ ഇസ്രായേലിൽ ക്ലസ്റ്റർ ബോംബിട്ടു
