5 പതിറ്റാണ്ട് കാലം മലയാള സിനിമയിൽ നിറഞ്ഞുനിന്ന ഇന്നസെന്റ് അന്തരിച്ചു. കോവിഡ് ശ്വാസകോശത്തെ ബാധിച്ചതുമൂലമുണ്ടായ ഗുരുതര പ്രശ്നമാണ് അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചത്. കൊച്ചി ലേക് ഷോർ ആശുപത്രിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചികിത്സയിലായിരുന്നു അദ്ദേഹം. മാർച്ച് മൂന്നിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാൻസർ ബാധിതനായിരുന്ന ഇന്നസെന്റ് കാൻസറിൽനിന്നു പൂർണ്ണമായും മുക്തനായിരുന്നു. 75-ആം വയസിലാണ് അന്ത്യം സംഭവിച്ചത്. ചാലക്കുടിയിൽ നിന്നുള്ള മുൻ എം പി കൂടിയായിരുന്നു ഇന്നസെന്റ്.