മറഞ്ഞാലും മറക്കാത്ത ചിരി

ഒരുപാട് ചിരിപ്പിച്ച, ചിന്തിപ്പിച്ച, ചിലപ്പോഴൊക്കെ കരയിപ്പിച്ച ഇന്നസെന്റ് എന്ന പ്രിയ ഇന്നച്ചൻ ഇനിയില്ല. ഓർമ്മയുടെ ഓരംതേടി ആരോടും പറയാതെ അദ്ദേഹം നടന്നു നീങ്ങി. മലയാളിക്ക് സമ്മാനിച്ച നാട്ടുഭാഷയും പൊട്ടിച്ചിരിയും ഇനി ഒരു ഓർമ്മ മാത്രം.

മലയാള സിനിമാ ലോകത്തിലെ പകരം വയ്ക്കാൻ ഇല്ലാത്ത അതുല്യ പ്രതിഭകൂടിയായിരുന്ന ഇന്നസെന്റ്. 5 പതിറ്റാണ്ട് കാലത്തോളമാണ് ചിരിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമ്മോടൊപ്പം നടന്നുവന്നത്. കടന്നുവന്ന വഴികളിൽ ഒട്ടേറെ മുള്ളുകൾ ഉണ്ടായിരുന്നെങ്കിലും എപ്പോഴും ഇന്നിച്ചന്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. എല്ലാ ദുഃഖങ്ങളെയും ഇല്ലാതാക്കുന്ന എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുന്ന ഒരു പുഞ്ചിരി. ഈ പുഞ്ചിരി അഭിനയ ജീവിതത്തിൽ മാത്രമല്ല തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളവും, ജീവിതാവസാനം വരെയും അദ്ദേഹം കാത്തുസൂക്ഷിച്ചു. ജീവിതത്തിന്റെ അവസാനനിമിഷത്തെയും പുഞ്ചിരിയോടെ നേരിട്ട ആ ഹാസ്യസാമ്രാട്ടിന്റെ ശക്തിയും ആയുധവും എന്നും ആ ചിരി ആയിരുന്നു.

ഇരിങ്ങാലക്കുടയിൽ 1945 ന് വറീതിന്റെയും മാർഗരറ്റിന്റെയും മകനായി ജനനം. ഇരിങ്ങാലക്കുടയിലെ സ്കൂളുകളിൽ വിദ്യാഭ്യാസം. നാട്ടിൽ നാടക രംഗത്ത് ഉൾപ്പെടെ സജീവമായിരുന്ന അദ്ദേഹം തന്റെ ഇരുപതാം വയസ്സിലാണ് അഭിനയ ലോകത്തേക്ക് കാലെടുത്തു വയ്ക്കുന്നത്. നൃത്തശാല, ഉർവശി ഭാരതി, നെല്ല് തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങളിൽ ചിലത്. പിന്നീട് വളരെ പെട്ടെന്ന് തന്നെ തന്റെ സ്വതസിദ്ധമായ അഭിനയശൈലി കൊണ്ട് മലയാളിമനസുകളിൽ ഇന്നസെന്റ് ഇടംപിടിച്ചു. ഹാസ്യ വേഷങ്ങളിൽ എന്നും തിളങ്ങി നിന്ന അദ്ദേഹം തന്റെ ഇടം ഹാസ്യം ആണെന്ന് തിരിച്ചറിഞ്ഞ് ചിരിയുടെ മാലപ്പടക്കം തന്നെ തന്റെ ആരാധകർക്കായി തീർത്തു. ‘മണിച്ചിത്രത്താഴി’ലെ ‘ഉണ്ണിത്താനെ’ പോലെ മിഴിവുറ്റ കഥാപാത്രങ്ങൾ അവതരിപ്പിച്ച അദ്ദേഹത്തിന്റെ അഭിനയസിദ്ധി മലയാളികൾ ആരും മറക്കുവാൻ ഇടയില്ല. വേറിട്ട കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിലും തന്റേതായ ശൈലി അദ്ദേഹം സ്വീകരിച്ചിരുന്നു. ദേവാസുരം, ഡോക്ടർ പശുപതി, റാംജിറാവു സ്പീക്കിംഗ്, ഗോഡ് ഫാദർ, കിലുക്കം, തുടങ്ങിയവ ഇന്നസെന്റ് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ആയിരുന്നു. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും മാത്രമായിരുന്നില്ല ഇന്നസെന്റ് എന്ന മഹാനടന് സാധിച്ചിരുന്നത്. ഏതൊരാളുടെ കണ്ണുകളിലും നനവ് പടർത്താൻ തക്ക അഭിനയസിദ്ധിയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. കാബൂളിവാലയിലെ ‘ കന്നാസ് ‘ എന്ന കഥാപാത്രത്തെ കണ്ട് കരയാത്തവർ ചുരുക്കം ആയിരിക്കും. ഇന്നസെന്റിന്റെ അഭിനയ മികവ് എടുത്ത് കാട്ടുന്ന ഒരു കഥാപാത്രം തന്നെയാണ് കാബൂളിവാലയിലെ ‘കന്നാസ്’ എന്ന് പറയാതെ വയ്യ…..

അഭിനയിക്കുന്ന ഓരോ കഥാപാത്രത്തിനും ഓരോ സവിശേഷതകൾ അദ്ദേഹം അവശേഷിപ്പിക്കുമായിരുന്നു. എന്നൊന്നും ഓർക്കാൻ, ഓർത്തോർത്ത് ചിരിക്കാൻ ഒക്കെയായി കഥാപാത്രത്തിനുള്ളിൽ ചിലത് ഒളിപ്പിച്ചു വയ്ക്കാനുള്ള കഴിവ് ഇന്നസെന്റിന്റെ മാത്രം പ്രത്യേകതയായിരുന്നു.

തന്റെ സിനിമ ജീവിതത്തിൽ നടനായി മാത്രമല്ല അദ്ദേഹം ശ്രദ്ധേയനായത്. നല്ല ഒരു നിർമ്മാതാവ് കൂടിയായിരുന്നു ഇന്നസെന്റ്. മോഹൻ സംവിധാനം ചെയ്ത് 80 കളിൽ പുറത്തിറങ്ങിയ വിട പറയും മുമ്പേ, ഇളക്കങ്ങൾ എന്നീ ചിത്രങ്ങളിൽ അദ്ദേഹം നിർമ്മാതാവ് ആയിട്ടുണ്ട്. അഞ്ചോളം സിനിമകൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.

എഴുത്തിന്റെ മേഖലയിലും തന്റേതായ ഇടം അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. ചിരിക്ക് പിന്നിൽ, ക്യാൻസർ വാർഡിലെ ചിരി, മഴ കണ്ണാടി, ഞാൻ ഇന്നസെന്റ് തുടങ്ങിയ പുസ്തകങ്ങൾ എഴുതി അദ്ദേഹം അവിടെയും മലയാളികളുടെ പ്രിയങ്കരനായി. വായിക്കുന്നവരെ സ്വാധീനിക്കാൻ കരുത്തുള്ള എഴുത്ത് എന്ന സവിശേഷത എഴുത്തിന്റെ ലോകത്ത് തന്റേത് മാത്രമായി അവശേഷിപ്പിക്കാൻ ഇന്നസെന്റിന് കഴിഞ്ഞു, അതിന്റെ പിന്നിലും അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ചിരി തന്നെ…

മഴവിൽക്കാവടി, രാവണപ്രഭു എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് അദ്ദേഹത്തിന് സംസ്ഥാന അവാർഡും ഫിലിം ഫെയർ അവാർഡും ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്. തികഞ്ഞ ഒരു അഭിനേതാവായും, നല്ല ഒരു രാഷ്ട്രീയ നേതാവായും അതിലുപരി അമ്മ എന്ന സംഘടനയുടെ നല്ല ഒരു സാരഥിയായും ഒരുപാട് നാൾ ഒരുപാട് പേർക്ക് വഴികാട്ടിയായി അദ്ദേഹം പ്രകാശിച്ചു. ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങൾ ബാക്കിയാക്കി.. പാതിവഴിയിൽ യാത്ര പറഞ്ഞു പോയ ആ മഹാനടന്റെ വേർപാടിനു മുൻപിൽ പ്രണാമം…..

‘റായ് റായ് രാ രാ’; 24 മണിക്കൂറിൽ 46 മില്യൺ കാഴ്ചക്കാർ

രാം ചരൺ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ പുതിയ ചരിത്രം കുറിക്കുന്നു. റായ് റായ് രാ രാ” ഗാനം തെന്നിന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ “റായ്...

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ ക്രൂരമായി മർദനമേറ്റ യുവാവ് മരിച്ചു, രണ്ടുപേർ പിടിയിൽ

കൊല്ലം മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ ക്രൂരമായ മർദനത്തെത്തുടർന്ന് ചികിത്സയിലായിരുന്ന 19 വയസ്സുകാരൻ ഹരികൃഷ്ണൻ മരിച്ചു. ഞായറാഴ്ച രാത്രി തങ്കയങ്കി ഘോഷയാത്രയ്ക്കിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പുത്തൂർ ഐവർകാല സ്വദേശിയായ ഹരികൃഷ്ണൻ അടൂർ മണക്കാല പോളിടെക്നിക്...

ടി20 ലോകകപ്പ് 2026; ഇന്ത്യയില്‍ 50 കോടിയിലേറെ കാഴ്ചക്കാർ

മുംബൈ: നാളിതുവരെ ഏറ്റവും കൂടുതലാളുകള്‍ കണ്ട എഡിഷനായി ഐസിസി പുരുഷ ടി20 ലോകകപ്പ് 2026. ഇന്ത്യയില്‍ 50 കോടിയിലേറെ കാഴ്ചക്കാരെ നേടാന്‍ ഈ വര്‍ഷത്തെ ടി20 ലോകകപ്പിനായെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി)...

ഇന്ത്യയിലേക്ക് 95 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണ തിരിച്ചുവിടാൻ റഷ്യ

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാവുകയും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന വിതരണം തടസ്സപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇന്ത്യയിലേക്ക് കൂടുതൽ അസംസ്‌കൃത എണ്ണ എത്തിക്കാൻ റഷ്യ സന്നദ്ധത അറിയിച്ചു. നിലവിൽ ഏകദേശം 95 ലക്ഷം ബാരൽ റഷ്യൻ...

ബിഹാറിൽ നിതീഷ് കുമാര്‍ ഇന്ന് രാജിവെക്കും, മുഖ്യമന്ത്രി പദം ബിജെപി ഏറ്റെടുക്കും

മഹാരാഷ്ട്രയ്ക്ക് പിന്നാലെ ബീഹാറിലും മുഖ്യമന്ത്രി പദം ബിജെപി ഏറ്റെടുക്കും. ജെഡിയു നേതാവ് നിതീഷ് കുമാർ ഇന്ന് മുഖ്യമന്ത്രി പദം രാജിവെക്കും. രാജ്യസഭയിലേക്ക് മത്സരിക്കാനായാണ് മുഖ്യമന്ത്രിപദം രാജിവെക്കുക. ശിവസേന മുഖ്യമന്ത്രി പദം കൈകാര്യം ചെയ്തിരുന്ന...

പി കെ ശശിയെ സി പി എം പുറത്താക്കി

പാലക്കാട്ടെ സിപിഐഎം വിമത കൺവെൻഷനിൽ പങ്കെടുത്തത്തിന് പിന്നാലെ പി കെ ശശിയെ സി പി എം പുറത്താക്കി. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്. അതേസമയം തന്റെ പ്രവർത്തനം തുടരുമെന്ന് പി കെ...

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾക്ക് ഇന്ന് (മാർച്ച് 5) തുടക്കം. രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 6 വെള്ളിയാഴ്ച മുതൽ തുടങ്ങും. സംസ്ഥാനത്തെ 3031...

ടി 20 ലോകകപ്പ്; സെമിയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ന്യൂസിലൻഡ് ഫൈനലിൽ

ടി 20 ലോകകപ്പ് ആദ്യ സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് തകർത്ത് ന്യൂസിലൻഡ് ടി20 ലോകകപ്പിന്റെ ഫൈനലിൽ കടന്നു. ഐസിസി ടൂർണമെന്‍റുകളിലെ നോക്കൗട്ടിൽ പുറത്താകുന്ന പതിവ് ഇത്തവണയും ആവർത്തിച്ചാണ് പ്രോട്ടീസ് മടങ്ങുന്നത്. ഗ്രൂപ്പ്...