തുർക്കിയിലേക്കും സിറിയയിലേക്കും ദുരിതാശ്വാസ സാമഗ്രികളുമായി പോയ ഇന്ത്യൻ വിമാനത്തിന് പാകിസ്ഥാൻ യാത്രാനുമതി നിഷേധിച്ചുവെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ആണ് അധികൃതർ പാക് വ്യോമപാത ഉപയോഗിക്കുന്നില്ലെന്ന് വെളിപ്പെടുത്തിയത്. സ്റ്റാൻഡേർഡ് ഓപ്പറേഷൻ നടപടിക്രമങ്ങൾക്കനുസൃതമായി, തങ്ങളുടെ വിമാനങ്ങൾ പാകിസ്ഥാന് മുകളിലൂടെ പറക്കുന്നത് ഒഴിവാക്കിയതായി ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇന്ത്യൻ ദുരിതാശ്വ സാമഗ്രികളുടെ ആദ്യ ബാച്ച് ഇന്നലെ തുർക്കിയിലെത്തിയിരുന്നു. പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡുകൾ, ഡ്രില്ലിംഗ് മെഷീനുകൾ, ദുരിതാശ്വാസ ഉപകരണങ്ങൾ, മരുന്നുകൾ, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയ്‌ക്കൊപ്പം 50ലധികം സെർച്ച് ആൻഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥരുമായി ആദ്യത്തെ ഇന്ത്യൻ സി 17 വിമാനം തുർക്കിയിലെത്തിയത് .