“ഇന്ത്യ ലോകത്തിന് നല്‍കിയത് ബുദ്ധനെ, യുദ്ധമല്ല”: ഓസ്ട്രിയയിലെ ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോകത്തിന് യുദ്ധത്തിനു പകരം ബുദ്ധനെ നൽകിയ നാടാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനത്തിനും സമൃദ്ധിയ്ക്കുമാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും മോദി പറഞ്ഞു. വിയന്നയിലെ ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ആയിരക്കണക്കിന് വര്‍ഷങ്ങളായി ഞങ്ങളുടെ അറിവും വൈദഗ്ധ്യവും ലോകത്തിന് നല്‍കികൊണ്ടിരിക്കുന്നു. യുദ്ധമല്ല, ലോകത്തിന് ബുദ്ധനെ നല്‍കിയ നാടാണ് ഇന്ത്യ. സമാധാനത്തിനും സമൃദ്ധിയ്ക്കുമാണ് ഇന്ത്യ പ്രാധാന്യം നല്‍കിയത്. ഈ 21-ാം നൂറ്റാണ്ടിലും ഇന്ത്യയുടെ പ്രാധാന്യം ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,” മോദി പറഞ്ഞു.

41 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിച്ചിരിക്കുകയാണെന്നും മോദി എടുത്തുപറഞ്ഞു. ” നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യയും ഓസ്ട്രിയയും തങ്ങളുടെ സൗഹൃദത്തിൻ്റെ 75-ാം വാർഷികം ആഘോഷിക്കുകയാണ്. ഇന്ത്യയും ഓസ്ട്രിയയും ഭൂമിശാസ്ത്രപരമായി രണ്ട് വ്യത്യസ്ത തലങ്ങളിലാണ്. എങ്കിലും ഞങ്ങൾക്ക് നിരവധി സമാനതകളുണ്ട്. ജനാധിപത്യം ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയവയ്ക്ക് ഇരു രാജ്യങ്ങളും പ്രാധാന്യം നല്‍കുന്നു.ഇരു രാജ്യങ്ങളും വൈവിധ്യത്തെ ആഘോഷിക്കുന്നു, ” അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ ഈയടുത്ത് നടന്ന പൊതുതെരഞ്ഞെടുപ്പിനെപ്പറ്റിയും അദ്ദേഹം വാചാലനായി. രാജ്യത്തെ ഭൂരിഭാഗം പേരും തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും വലിയ തിരഞ്ഞെടുപ്പ് നടന്നിട്ടും മണിക്കൂറുകൾക്കകം തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെട്ടുവെന്നും മോദി ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇന്ത്യ കൈവരിച്ച പുരോഗതിയെക്കുറിച്ചും പ്രധാനമന്ത്രി മോദി തൻ്റെ പ്രസംഗത്തിൽ പരാമർശിച്ചു .

2047 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ഇന്ത്യ ഒരു വികസിത രാഷ്ട്രമായി 2047 ൽ സ്വാതന്ത്ര്യത്തിന്റെ 100-ാം വാര്‍ഷികം ആഘോഷിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകി. “നിലവിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഗവൺമെന്റുകൾ തമ്മിൽ കെട്ടിപ്പടുത്തത് മാത്രമല്ല. ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ പൊതുജന പങ്കാളിത്തം വളരെ പ്രധാനമാണ്. അതുകൊണ്ടാണ് ഈ ബന്ധങ്ങളിൽ നിങ്ങളുടെ എല്ലാവരുടെയും പങ്ക് പ്രധാനമായി കണക്കാക്കുന്നത് ” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഓസ്ട്രിയൻ തൊഴിൽ-സാമ്പത്തിക വകുപ്പ് മന്ത്രി മാർട്ടിൻ കോച്ചറും ചടങ്ങിൽ പങ്കെടുത്തിരുന്നു. 31,000 ഇന്ത്യക്കാരാണ് നിലവിൽ ഓസ്ട്രിയയിൽ താമസിക്കുന്നത്.

യുഎഇയിലെ ജബൽ ജെയ്‌സിൽ താപനില 0.2 ഡിഗ്രി സെൽഷ്യസ്

യുഎഇ അതിശൈത്യത്തിലേക്ക് കടക്കുകയാണ്. ഈ വർഷത്തെ ഏറ്റവും കുറവ് താപനില റാസൽഖൈമയിലെ ജബൽ ജെയ്‌സിൽ രേഖപ്പെടുത്തി. വ്യാഴാഴ്ച പുലർച്ചെ 5.45-ന് 0.2 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു....

പ്രധാനമന്ത്രി മോദി വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും. പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുന്നത് കേരളത്തിലെ ബിജെപിയുടെ ആദ്യ മേയർ സത്യപ്രതിജ്ഞ ചെയ്ത് 27–ാം ദിവസം. തിരുവനന്തപുരം കോര്‍പറേഷന്‍റെ വികസനരേഖ പ്രകാശനം മാത്രമല്ല, ബിജെപിയുടെ...

ട്വന്‍റി 20 എൻഡിഎ മുന്നണിയിൽ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കേരള രാഷ്ട്രീയത്തിൽ നിർണായക ചുവടുവെപ്പുമായി ബിജെപി. നിയമസഭാ തിരഞ്ഞെടു അടുക്കുമ്പോൾ എൻ ഡി എയുമായി കൈകോർക്കാൻ തീരുമാനിച്ച് ട്വന്റി 20. ട്വന്റി 20 പാര്‍ട്ടിയെ എൻഡിഎയിലെത്തിച്ചാണ് ബിജെപി...

എൻ വാസുവിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ വാസുവിന് തിരിച്ചടി. എൻ വാസുവിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ തള്ളിയത്....

ജമ്മുവിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് സൈനികർക്ക് വീരമൃത്യു, 9 പേർക്ക് പരിക്ക്

ദില്ലി: ജമ്മുവിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ദോഡയിലെ ഖനി എന്ന സ്ഥലത്ത് വെച്ചുണ്ടായ അപകടത്തിൽ നാല് സൈനികർക്ക് വീരമൃത്യു. 9 സൈനികർക്ക് പരിക്കേറ്റു. 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ്...

“പോറ്റിയെ ശബരിമലയില്‍ കയറ്റിയത് ഇടതുപക്ഷമല്ല; പക്ഷേ, ജയിലില്‍ കയറ്റിയത് എല്‍ഡിഎഫ് “; കെ കെ ശൈലജ

തിരുവനന്തപുരം: ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റിയത് ഇടതുപക്ഷമല്ലെന്നും എന്നാൽ ജയിലില്‍ കയറ്റിയത് എല്‍ഡിഎഫ് ആണെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ. കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോയിലാണ് പ്രതികളെ കണ്ടത്. അടിയന്തര...

അൽ ഐൻ ഹെറിറ്റേജ് ഫെസ്റ്റിവൽ ജനുവരി 31-ന് ആരംഭിക്കും

അൽ ഐൻ ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പ് 2026 ജനുവരി 31-ന് ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. അബുദാബി ഹെറിറ്റേജ് അതോറിറ്റിയാണ് ഈ പൈതൃക മേള സംഘടിപ്പിക്കുന്നത്. 2026 ജനുവരി...

യുഎഇ കലാലയം സാംസ്കാരിക വേദിയുടെ ‘പ്രവാസി സാഹിത്യോത്സവ്’ റാസൽഖൈമയിൽ

ദുബായ് : യുഎഇ കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് എഡിഷൻ യുഎഇ നാഷനൽ പ്രവാസി സാഹിത്യോത്സവ് ജനുവരി 25ന് റാസൽഖൈമയിൽ നടക്കും. റാസൽഖൈമയിലെ അദൻ കമ്മ്യൂണിറ്റി ഓഡിറ്റോറിയത്തിൽ വച്ചാണ് പതിനഞ്ചാമത്...