കേരളത്തിൽ കോവിഡ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തി. കേരളത്തിലെ കൊവിഡ് കേസുകള്‍ ഓരോ ദിവസവും ഉയര്‍ന്നുവരുകയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം സംസ്ഥാനത്ത് 292 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് കേരളത്തില്‍ ഇന്നലെ രണ്ടു പേര് മരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 2041 ആയി ഉയര്‍ന്നു. ഇന്നലെ രാജ്യത്താകെ 341 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചതും കേരളത്തിലാണ്.