ബിബിസിയുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നതായി റിപ്പോർട്ടുകൾ. ബിബിസിയുടെ ഡൽഹിയിലും മുംബൈയിലും ഉള്ള ഓഫീസുകളിലാണ് പരിശോധന നടത്തുന്നത്. ഇന്ന് രാവിലെ 11.30 തോടുകൂടിയാണ് ഉദ്യോഗസ്ഥർ റെയ്ഡിനായി ഓഫീസുകളിൽ എത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശമുള്ള ബിബിസിയുടെ ഡോക്യുമെന്ററി വിവാദം നിലനിൽക്കവെയാണ് ഇപ്പോൾ ബിബിസിയുടെ ഓഫീസുകൾ കേന്ദ്രീകരിച്ച് നടക്കുന്ന റെയ്ഡ്. ഓഫീസിലേക്ക് വരേണ്ടന്ന് ജീവനക്കാർക്ക് ആദായ വകുപ്പ് നിർദ്ദേശം നൽകി. റെയ്ഡിൽ ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.