ഐ ബി ഉദ്യോഗസ്ഥയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം, ജീവനൊടുക്കിയതിന് കാരണം പ്രണയത്തകർച്ചയെന്ന് പൊലീസ്

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഇന്‍റലിജൻസ് ബ്യൂറോ (ഐ.ബി) ഉദ്യോഗസ്ഥ മേഘയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. സംഭവത്തിൽ വിശദ അന്വേഷണം നടത്തണമെന്ന് ചൂണ്ടിക്കാട്ടി ഐ.ബിക്കും പേട്ട പൊലീസിനും കുടുംബം പരാതി നൽകി. നിലവിൽ ഐ.ബിയും പേട്ട പൊലീസും നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. മേഘ ജോലിയിൽ പ്രവേശിച്ചിട്ട് ഒരു വർഷമായിട്ടുള്ളൂവെന്നും എന്തെങ്കിലും പ്രശ്നമുള്ളതായി അറിയില്ലെന്നും അമ്മാവൻ ശിവദാസൻ വ്യക്തമാക്കി.

അതേസമയം മേഘ ജീവനൊടുക്കിയതിന് കാരണം പ്രണയത്തകർച്ചയെന്ന് പൊലീസ് പറയുന്നു. ഐ.ബിയിലെ ഉദ്യോഗസ്ഥനുമായി മേഘക്ക് സൗഹൃദമുണ്ടായിരുന്നു. പിന്നീടത് പ്രണയമായി മാറി. എന്നാൽ ഈ ബന്ധം തകർന്നതാണ് മേഘ ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തിങ്കളാഴ്ച രാവിലെയാണ് 25കാരിയായ മേഘയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്നിറങ്ങിയതായിരുന്നു മേഘ. തിരുവനന്തപുരം പേട്ടക്കും ചാക്കക്കുമിടയിലെ റെയിൽ പാളത്തിൽ തിങ്കളാഴ്ച രാവിലെ 9.15 ഓടെ ട്രെയിൻ തട്ടിയത്. മൃതദേഹത്തിൽ നിന്ന് ലഭിച്ച ബ്യുറോ ഓഫ് സിവിൽ ഏവിയേഷന്‍റെ ഐ.ഡി കാർഡിൽ നിന്നാണ് മേഘയെ തിരിച്ചറിഞ്ഞത്.

തിങ്കളാഴ്ച രാവിലെ കൊല്ലം ഭാഗത്തു നിന്ന്​ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്പ്രസ് ട്രെയിൻ കടന്നു വരുന്നതിനിടെ, ഫോണിൽ സംസാരിച്ച് നടന്നുവന്ന മേഘ പെ​ട്ടെന്ന് പാളത്തിന് കുറുകെ തലവെച്ച് കിടക്കുകയായിരുന്നെന്നാണ് ലോക്കാ പൈലറ്റ് നൽകിയ വിവരം. പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് വീട്ടിൽ റിട്ട. ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ മധുസൂദനന്‍റെയും പാലക്കാട് കലക്ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകളാണ് മേഘ. ഒരു മാസം മുമ്പ് കാരയ്ക്കാക്കുഴി ക്ഷേത്ര ഉത്സവത്തിൽ പങ്കെടുക്കാനാണ് മേഘ അവസാനമായി നാട്ടിലെത്തിയത്. ഫൊറൻസിക് സയൻസ് കോഴ്സ് പൂർത്തിയാക്കിയ മേഘ ഒരു വർഷം മുമ്പാണ് എമിഗ്രേഷൻ ഇമിഗ്രേഷൻ ഇന്‍റലിജൻസ് ബ്യൂറോയിൽ ജോലിയിൽ പ്രവേശിച്ചത്.

ഷോൺ ജോർജിന് പിന്നാലെ കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം നടത്തി പി സി ജോർജ്

ബി ജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജിന് പിന്നാലെ കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം നടത്തി പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർഥി കൂടിയാണ് പി.സി.ജോർജ്. മെത്രാൻമാർ രാഷ്ട്രീയം പറഞ്ഞാൽ രാഷ്ട്രീയമായി തന്നെ...

ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം ലഭിച്ചു. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ആഴ്ചയാണ് തൊടുപുഴയില്‍ നിന്ന് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. ജനുവരി 30-നാണ് കേസിനാസ്പദമായ...

ബീഹാർ രാഷ്ട്രീയത്തിൽ പുതിയ യുഗം; നിതീഷ് കുമാർ രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു

ബീഹാർ രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ നീണ്ട ഒരു അധ്യായത്തിന് വിരാമമിട്ട് മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:15-നാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. ചടങ്ങിന് ശേഷം അദ്ദേഹം...

കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി, ദുരൂഹത തുടരുന്നു

കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയ്ക്കായി ഇന്ന് ഊർജ്ജിതമായി തിരച്ചിൽ നടക്കവേ1500 അടി താഴ്ചയിൽ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് സ്വദേശി രമേശന്റെയും രേണുകയുടെയും മകൾ ശ്രീനന്ദയേയാണ് വിനോദയാത്രയ്ക്കെത്തിയപ്പോൾ കാണാതായത്. തിരക്കേറിയ സ്ഥലത്ത് നിന്നാണ്...

കേരളത്തിൽ മൂന്നു രാഷ്ട്രീയ മുന്നണികൾ തമ്മിൽ മത്സരിക്കുന്ന അവസാന തിരഞ്ഞെടുപ്പ്: രാജീവ് ചന്ദ്രശേഖർ

നിയമസഭ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ നിർണായക രാഷ്ട്രീയ പ്രസ്താവനയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ മൂന്നു രാഷ്ട്രീയ മുന്നണികൾ തമ്മിൽ മത്സരിക്കുന്ന അവസാന തിരഞ്ഞെടുപ്പായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ...

‘സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടി വരും’: ഷോൺ ജോർജ്

സഭക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജ്. സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് ശക്തമായി പ്രതികരിച്ചു. ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്....

യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ പൊലീസ് കേസെടുത്തു

അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ പൊലീസ് കേസെടുത്തു. പോളിങ്ങ് ബൂത്തിൽ നിരോധന ഉത്തരവ് ലംഘിച്ചതിനാണ് ഷാനിമോൾക്കെതിരെ പൊലീസ് കേസെടുത്തത്. പൂച്ചാക്കൽ പൊലീസ് ആണ് കേസെടുത്തത്. എൽഡിഎഫ്, എൻഡിഎ പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. വോട്ടെടുപ്പ്...

വെടിനിർത്തൽ കരാറിന്റെ വിശദാംശങ്ങൾ വ്യക്തമാക്കണം: യുഎഇ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്​ ട്രംപ്​ പ്രഖ്യാപിച്ച യു.എസ്–ഇറാൻ വെടിനിർത്തൽ കരാറിന്റെ വിശദാംശങ്ങൾ വ്യക്തമാക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടു. കരാറിന്റെ വ്യവസ്ഥകൾ സംബന്ധിച്ച് കൂടുതൽ വ്യക്തത വേണമെന്നും വെടിനിർത്തലിനോട് ഇറാൻ പൂർണമായും നീതി പുലർത്തണമെന്നും യു.എ.ഇ...