കണ്ണൂരിൽ ബോംബ് സ്ഫോടനം, പൊട്ടിത്തെറിച്ചത് ഐസ്ക്രീം ബോംബുകൾ

കണ്ണൂരിൽ ഇന്ന് പുലർച്ചെ ഒന്നരയോടെ ബോംബ് സ്ഫോടനം. ചക്കരക്കൽ ബാവോട്ട് ആണ് സ്‌ഫോടനം ഉണ്ടായത്. രണ്ട് ഐസ്‌ക്രീം ബോംബുകളാണു പൊട്ടിയത്. റോഡരികിലാണ് സ്‌ഫോടനം നടന്നത്. പൊലീസ് പട്രോളിങ്ങിനിടെയാണ് നടന്നത്. പൊലീസ് വാഹനം കടന്നുപോകുമ്പോൾ ഏകദേശം 50 മീറ്റർ മുന്നിലേക്ക് മൂന്ന് സ്റ്റീൽ ഐസ്‌ക്രീം ബോംബുകൾ എറിയുകയായിരുന്നു. ഇതിൽ രണ്ടെണ്ണം പൊട്ടുകയും ചെയ്തു. സംഭവത്തിൽ ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.

പലേരി പൊട്ടൻകാവിലെ ക്ഷേത്ര ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ബി.ജെ.പി പ്രവർത്തകർക്ക് മർദനമേറ്റതായും പരാതിയുണ്ടായിരുന്നു. ഇതിനു പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. തുടർന്ന് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ശക്തമായ പട്രോളിങും ഏർപ്പെടുത്തിയിരുന്നു.

ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. ബോംബെറിഞ്ഞത് ആരാണെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാനൂർ ബോംബ് സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലെ വിവിധയിടങ്ങളിൽ പോലീസ് പരിശോധന ശക്തമായിരുന്നു.

ഒരു മാസം മുമ്പാണ് കണ്ണൂർ പാനൂർ മൂളിയാത്തോട് ബോംബ് സ്ഫോടനത്തിൽ രണ്ട് സി.പി.ഐ.എം പ്രവർത്തകർക്ക് പരുക്കേറ്റത്. വിനീഷ് വലിയപറമ്പത്ത്, ഷെറിൻ എന്നിവർക്കായിരുന്നു പരുക്കേറ്റത്. ഒരാളുടെ കൈപ്പത്തി പൂർണമായും തകർന്നു. മറ്റൊരാളുടെ മുഖത്ത് ഗുരുതരമായി പരുക്കേറ്റു. ഇരുവരെയും കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിനീഷിൻ്റെ വീടിൻ്റെ അടുത്തുള്ള കട്ടക്കളത്തിൽ വെച്ചാണ് സ്‌ഫോടനമുണ്ടായത്.അപകടത്തിൽ വിനീഷിൻ്റെ രണ്ട് കൈപ്പത്തികളും പൂർണമായും അറ്റുപോയിരുന്നു. സ്‌ഫോടന ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചിരുന്നത്.

‘നീ പോ മോനെ വിജയാ… പ്രായമായില്ലേ?: പിണറായി വിജയന് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

'ഡാഷ് മോനെ രേവന്താ' വിളിയിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. 'നീ പോ മോനെ വിജയാ' എന്ന പരാമർശം രേവന്ത് റെഡ്ഡി ആവർത്തിച്ചു. ബൈ ബൈ പിണറായി...

ഇന്ധന പ്രതിസന്ധി; പാകിസ്ഥാനിൽ വിപണി ഇന്ന് മുതൽ നേരത്തെ അടച്ചുപൂട്ടാൻ ഉത്തരവിട്ട് പ്രധാനമന്ത്രി

ഇറാൻ യുദ്ധത്തിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് പാകിസ്ഥാനിൽ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ്വിപണി നേരത്തെ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. നിർണായക യോഗത്തിന് ശേഷമാണ് തീരുമാനം. ഗൾഫിൽ യുദ്ധം രൂക്ഷമായതിനാൽ രാജ്യത്തുടനീളമുള്ള മാർക്കറ്റുകൾ, ബസാറുകൾ,...

ട്രെയിനുകളിൽ യാത്ര ചെയ്യരുത്; ഇറാനിയൻ പൗരന്മാർക്ക് ഇസ്രായേൽ മുന്നറിയിപ്പ്

ഇസ്രായേൽ പ്രതിരോധ സേന ഇറാനിലുടനീളമുള്ള ജനങ്ങളോട് തീവണ്ടികളും റെയിൽവേ ലൈനുകളും ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചു, ജീവൻ അപകടത്തിലാകുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച X-ലെ പേർഷ്യൻ ഭാഷയിലുള്ള അക്കൗണ്ട് വഴി പുറപ്പെടുവിച്ച മുന്നറിയിപ്പ്, ഒരു നിശ്ചിത...

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂർത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍, എക്സിറ്റ് പോളുകൾക്ക് ഇനി വിലക്ക്

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂർത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍. തിരഞ്ഞെടുപ്പ് മുന്നോടിയായി വോട്ടർമാരുടെയും പോളിംഗ് സംവിധാനങ്ങളുടെയും കണക്ക് പുറത്തുവിട്ട രത്തൻ ഖേല്‍ക്കർ, പോളിംഗ് ദിനമായ ഏപ്രില്‍ 9ന് ശമ്പളത്തോടുകൂടിയ...

മൊജ്തബ ഖമേനി അബോധാവസ്ഥയിൽ, ആരോഗ്യനില ഗുരുതരമെന്നും റിപോർട്ടുകൾ

ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി അബോധാവസ്ഥയിലാണെന്നും ചികിത്സയിലായതിനാൽ തന്റെ ചുമതലകൾ നിർവഹിക്കാൻ കഴിയുന്നില്ലെന്നും പുതിയ ഇന്റലിജൻസ് മെമ്മോ അവകാശപ്പെട്ടതായി ‘ദി ടൈംസ്’ റിപ്പോർട്ട് ചെയ്തു. മൊജ്തബയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനും ഉന്നത പദവിയിൽ...

ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

ശബരിമല യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും യുവതികൾക്ക് പ്രവേശനം അനുവദിച്ചാൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആരാധന സ്വഭാവം മാറുമെന്നും കേന്ദ്രം സുപ്രീം കോടതിയെ...

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. തൃശൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന ജോഷി വില്ലടം നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ഹര്‍ജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം അംഗീകരിച്ചു കൊണ്ടാണ് ഹർജി...

ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാനെ ഒറ്റരാത്രികൊണ്ട് തകർക്കുമെന്ന് ട്രംപ്

യുദ്ധം അവസാനിപ്പിക്കാൻ ഡൊണാൾഡ് ട്രംപ് നൽകിയിരിക്കുന്ന അന്ത്യശാസനം അടുത്തിരിക്കെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. ചൊവ്വാഴ്ച ഈസ്റ്റേൺ സമയം രാത്രി 8 മണി വരെയാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. ഇറാനെ...