കോഴിക്കോട് നാദാപുരത്ത് വളയത്ത് നിര്‍മ്മാണത്തിലിരുന്ന വീട് തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് മരണം. വീടിൻ്റെ സൺഷെയ്ഡ് തകര്‍ന്നാണ് അപകടം. ഇടിഞ്ഞുവീണ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. വിഷ്ണു, നവജിത് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകട കാരണം വ്യക്തമല്ല. ഇന്ന് രാവിലെ 10.30 മണിയോടെയാണ് അപകടമുണ്ടായത്. നാദാപുരം വളയത്തിന് സമീപം കൊമ്മാട്ടുപൊയിലിലാണ് സംഭവം. നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സൺഷെയ്ഡ് തകര്‍ന്ന് മുകളിലുണ്ടായിരുന്ന തൊഴിലാളികള്‍ താഴേക്ക് വീണുവെന്നാണ് ലഭിക്കുന്ന വിവരം. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ തൊഴിലാളികളെ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷിച്ചത്.
വീടുനിർമാണത്തിനിടെ സൺഷെയ്ഡിന്റെ ഭാഗമാണ് തകർന്നുവീണത്. പ്രദേശവാസികളായ തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ട് പോവുകയായിരുന്നു.