കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റുചെയ്തതിനെത്തുടര്‍ന്ന് രാജിവെച്ച് ജയിലില്‍ പോയഝാര്ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റു. ഝാര്‍ഖണ്ഡ് രാജ്ഭവനില്‍നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സി.പി.രാധകൃഷ്ണന് മുമ്പാകെയാണ് സോറന് സത്യപ്രതിജ്ഞ ചെയ്തത്.
ഹേമന്ത് സോറന്ഈയിടെയാണ് ജയില്‍മോചിതനായത്. അഞ്ചുമാസത്തിനുശേഷമാണ് വീണ്ടും മുഖ്യമന്ത്രിപദത്തിലേക്കെത്തുന്നത്. ഹേമന്ത് സോറന് വഴിയൊരുക്കുന്നതിന് ചാംപയ് സോറന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ചിരുന്നു.
ഏതാനും മാസത്തിനുള്ളില്‍ ഝാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അതുവരെ ചംപായ് സോറന്തന്നെ തുടരുമെന്നായിരുന്നു സൂചന. എന്നാല്‍, കഴിഞ്ഞദിവസം ചേര്‍ന്ന ഇന്ത്യസഖ്യ യോഗത്തില്‍ ഹേമന്ത് സോറനെ വീണ്ടും നിയമസഭാകക്ഷി നേതാവാക്കാന്‍ ധാരണയിലെത്തുകയായിരുന്നു.