കനത്ത മഴ തുടരുന്നു, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ട്രെയിനുകൾ വൈകിയോടുന്നു

സംസ്ഥാനത്ത് കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ഇന്നലെയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു. മഴയ്ക്ക് ഇന്നും ശമനമില്ലാത്ത സാഹചര്യത്തിലാണ് അവധി നീട്ടുന്നത്.

കോട്ടയം ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും പ്രൊഫഷണൽ കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്ക് 2025 മേയ് 27 ന് അവധി പ്രഖ്യാപിച്ചു.
മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. പുഴകളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയർന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണം. കുട്ടികൾ ജലാശയങ്ങളിലും വെളിക്കെട്ടിലും ഇറങ്ങരുത്. ശക്തമായ കാറ്റ് മരങ്ങളെ കടപുഴക്കുന്നുണ്ട്. യാത്രകളിൽ അതീവ ശ്രദ്ധ പുലർത്താൻ എല്ലാവരും ശ്രദ്ധിക്കണം.

കണ്ണൂര്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടി ജീവനക്കാര്‍ക്ക് അവധി ബാധകമല്ല. വയനാട് ജില്ലയില്‍ ചൊവ്വാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല. കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചൊവ്വാഴ്ച സ്‌കൂളുകള്‍ക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.

ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്ത് ട്രെയിനുകൾ വൈകിയോടുന്നു. അരീക്കാട് റെയിൽവേ ട്രാക്കിൽ വീണ്ടും മരം വീണതോടെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ട്രാക്കിലെ ഇലക്ട്രിക് ലൈനിന്റെ മുകളിലാണ് മരം വീണത്. ഇന്നലെ മരം വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം നിലച്ചിരുന്നതിന് സമീപത്താണ് വീണ്ടും അപകടമുണ്ടായത്. ട്രെയിൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. ഷൊർണൂർ ഭാഗത്തേക്ക്‌ ഉള്ള ട്രാക്കിൽ ആണ് തടസമുണ്ടായത്. കണ്ണൂർ ഭാഗത്തേക്കുള്ള ട്രാക്കിലൂടെ ട്രെയിനുകൾ കടത്തിവിടുന്നുണ്ട്. മാത്തോട്ടം ഭാഗത്താണ് വീണ്ടും മരം വീണത്.മംഗലാപുരം തിരുവനന്തപുരം വന്ദേ ഭാരത് 2 മണിക്കൂർ വൈകി ഓടുകയാണ്. മംഗലാപുരം- കന്യാകുമാരി പരുശുറാം അര മണിക്കൂർ വൈകി ഓടുന്നു. കോഴിക്കോട് ഷൊർണ്ണൂർ റൂട്ടിൽ മലബാറിൽ ട്രെയിൻ വൈകിയോടുന്നു. കോയമ്പത്തൂർ കണ്ണൂർ പാസഞ്ചർ വൈകുന്നു.

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി; സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിർത്തു

പ്രമുഖ ബിൽഡർമാരായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനും മലയാളി വ്യവസായിയുമായ സി ജെ റോയ് ജീവനൊടുക്കി. 57 വയസായിരുന്നു. ആദായ നികുതി റെയ്ഡിനിടെ കൈവശമുണ്ടായിരുന്ന സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഐടി റെയ്ഡിനിടെ...

ആർ ആർ ടി എസ് വെറും വേസ്റ്റ്! പിണറായി സർക്കാരിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ‘മെട്രോമാൻ’ ഇ. ശ്രീധരൻ

സംസ്ഥാന സർക്കാരിന്റെ പുതിയ തിരുവനന്തപുരം-കാസർകോട് ആർആർടിഎസ് പദ്ധതിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ‘മെട്രോമാൻ’ ഇ. ശ്രീധരൻ. ആർആർടിഎസ് എന്നത് വെറും സമയനഷ്ടമാണെന്നും കേരളത്തിൽ ഇത് ഒട്ടും പ്രായോഗികമല്ലെന്നും മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം...

പി ടി ഉഷ എംപിയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത കായിക താരവും രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു. 63 വയസ്സ് ആയിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ...

‘ഇറാനെതിരെ സൈനിക നടപടി ആവശ്യമില്ല’: ഭീഷണി മാറ്റി ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാൻ യുഎസ് പ്രതിസന്ധിയിൽ സൈനിക നടപടി ആവശ്യമില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ യുദ്ധക്കപ്പലായ യുഎസ്എസ് ഡെല്‍ബെർട്ട് ഡി ബ്ലാക്ക് ഇറാനെ ലക്ഷ്യം വെച്ച് ചെങ്കലിലുണ്ടെന്ന് മുന്നറിയിപ്പ് നൽകിയത് തൊട്ട്...

നടിയെ ആക്രമിച്ച കേസ്; ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി

നടിയെ ആക്രമിച്ച കേസിൽ 20 വർഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനിയും മറ്റ് മൂന്ന് പ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ പ്രധാന ആവശ്യം....

ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ താരങ്ങള്‍

തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍. നായകന്‍ സൂര്യകുമാര്‍ യാദവ്, ആക്‌സര്‍ പട്ടേല്‍, റിങ്കു സിംഗ്, വരുണ്‍ ചക്രവര്‍ത്തി, അഭിഷേക് ശര്‍മ തുടങ്ങിയ ഇന്ത്യന്‍ മുന്‍നിര താരങ്ങളാണ്...

സ്വർണ്ണവിലയിൽ വൻ ഇടിവ്, ഇന്ന് കുറഞ്ഞത് അയ്യായിരം രൂപയിലേറെ

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വൻ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 5,240 രൂപ കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 1,25,120 രൂപയായി. ഗ്രാമിന് 655 രൂപയാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്....

ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണ സംഘം നടന്‍ ജയറാമിന്റെ മൊഴിയെടുത്തു

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. കേസിന്റെ ഭാഗമായി നടൻ ജയറാമിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചായിരുന്നു മൊഴിയെടുക്കൽ നടന്നത്.ശബരിമലയുമായി ബന്ധപ്പെട്ട സ്വർണ്ണ...