ഉത്തരവാദിത്വത്തില്‍ നിന്ന് പിന്നോട്ടില്ല, സമ്മര്‍ദം വിലപ്പോവില്ല: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും എന്നാല്‍ ഒരു സമ്മര്‍ദ്ദവും വിലപ്പോവില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സര്‍വകലാശാലകളെ പാര്‍ട്ടി ഡിപ്പാര്‍ട്ടുമെന്റുകളാക്കാന്‍ അനുവദിക്കില്ല. കേരളത്തിലെ 13 സര്‍വകലാശാലകളിലും അനധികൃത നിയമനങ്ങളാണ് നടക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. താൻ സമ്മർദത്തിന് വഴങ്ങുന്നയാളല്ലെന്ന് ഗവർണർ വ്യക്തമാക്കി. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് നിറവേറ്റുന്നത്. അതില്‍ നിന്ന് പിന്‍മാറില്ല. കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന നിലയില്‍ അവിടെ നടക്കുന്ന കാര്യങ്ങളില്‍ അസ്വസ്ഥനാണ്. കോടതി വിധി അംഗീകരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫ് നടത്തുന്ന ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് പ്രവർത്തകർ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരിൽ നടന്ന മാർച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്തു. ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ. മാണി അടക്കമുള്ള നേതാക്കൾ മാർച്ചിൽ പങ്കെടുത്തു

ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിലെ റെയ്ഡ്; ഒന്നര കോടി രൂപ പിടിച്ചെടുത്തെന്ന് ഇ ഡി

കൊച്ചി: വ്യവസായിയും എമ്പുരാന്റെ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസുകളിൽ നടത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡിൽ ഒന്നര കോടി രൂപയും രേഖകളും പിടിച്ചെടുത്തതായി റിപ്പോർട്ട്. വിദേശനാണയ വിനിമയച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായിരുന്ന കേസുകളുടെ...

സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും ഇടിഞ്ഞു, ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഓരോ ദിവസവും വില വർദ്ധനവ് മാത്രം കേട്ട സ്വർണ്ണവില ഇന്ന് വീണ്ടും ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 90 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണം വാങ്ങാൻ...

പ്രതിഫല വിവരങ്ങൾ തേടി നടൻ പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടിസ്

'എമ്പുരാൻ' സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആളിപ്പടരുന്നതിനിടെ നടൻ പൃഥ്വിരാജ് സുകുമാരന് ആദായനികുതി വകുപ്പിന്റെ നോട്ടിസ് അയച്ചു. മുൻചിത്രങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് വ്യക്തത തേടിയാണ് ആദായ നികുതി വകുപ്പ് നോട്ടിസ് നൽകിയിരിക്കുന്നത്. കടുവ, ജനഗണമന,...

പ്രധാനമന്ത്രിയുടെ ശ്രീലങ്കൻ സന്ദർശനം; ഇന്ത്യയും ശ്രീലങ്കയും പ്രതിരോധകരാർ ഉൾപ്പെടെ ആറ് കരാറുകളിൽ ഒപ്പുവച്ചു

മൂന്നാം തവണയും ശ്രീലങ്കൻ പ്രധാനമന്ത്രിയായ ശേഷം ശ്രീലങ്കയിലേക്കുള്ള ആദ്യ സന്ദർശനം ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശനിയാഴ്ച ശ്രീലങ്കയിൽ ആചാരപരമായ ഗാർഡ് ഓഫ് ഓണർ ലഭിച്ചു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലുടനീളം ചൈനയുടെ സ്വാധീനം...

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കയിൽ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കൊളംബോയിലെത്തി. ഇന്ത്യയും ശ്രീലങ്കയും പ്രതിരോധം, ഊർജ്ജം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, വ്യാപാര മേഖലകൾ എന്നിവയെക്കുറിച്ചുള്ള പ്രധാന കരാറുകളിൽ ഒപ്പുവെക്കുകയും ചർച്ചകൾ നടത്തുകയും...

നടൻ രവികുമാർ അന്തരിച്ചു

ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. 71 വയസ്സായിരുന്നു. അർബുദരോഗബാധിതനായിരുന്ന അദ്ദേഹത്തെ ബുധനാഴ്ച ചെന്നൈ വേളാച്ചേരിയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നു രാവിലെ ഒൻപതു മണിയോടെയായിരുന്നു അന്ത്യം. നൂറിലേറെ മലയാളം, തമിഴ് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്....

സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു, പവന് 1280 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വർണ വില ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 160 രൂപ കുറഞ്ഞ് 8400 രൂപയായി. പവന് 1280 രൂപ കുറഞ്ഞ് 67,200 രൂപയായി. ഇതാദ്യമായിട്ടാണ് ഇത്രയും വില ഒറ്റയടിക്ക് കുറയുന്നത്. 24 കാരറ്റ്...

വഖഫ് ബിൽ പാസാക്കിയത് നിർണ്ണായക നിമിഷമെന്ന് പ്രധാനമന്ത്രി

വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കിയത് മുസ്ലീം സമുദായത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ശബ്ദം നൽകുന്നതിനും വഖഫ് സ്വത്തുക്കളുടെ നടത്തിപ്പിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒരു നിർണായക നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ചർച്ചകളിൽ...