ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് സ്വർണ്ണവില പവന് 45000 രൂപയായി. ഇന്ന് പവന് 760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയത്. ഒരു ഗ്രാമിന് 5625 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് ഇന്നലെ 480 രൂപ ഉയർന്നിരുന്നു. ഇന്ന് 760 രൂപയും ഉയർന്നതോടെ രണ്ട് ദിവസംകൊണ്ട് വർധിച്ചത് 1240 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 95 രൂപ ഉയർന്നു.
അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ഉണ്ടായ വര്‍ധനവാണ് സംസ്ഥാനത്തും സ്വർണ്ണവില കുതിച്ചുയരാനുള്ള കാരണം. അന്താരാഷ്ട്ര സ്വർണ്ണവില 2021 ഡോളറാണ്. കഴിഞ്ഞമാസം 18 മുതലാണ് സ്വര്‍ണവില ഉയരാന്‍ തുടങ്ങിയത്. 44,240 രൂപയായിരുന്നു ഇതിന് മുന്‍പത്തെ റെക്കോര്‍ഡ്. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 5625 രൂപയായി. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ കൂടുതലായി എത്തുന്നതാണ് വില ഉയരാന്‍ കാരണം.