തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില സർവ്വകാല റെക്കോർഡിൽ ഇന്ന് ഒരു പവന് കൂടിയത് 2400 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 94360 രൂപയായി. ഒരു ഗ്രാമിന് 300 രൂപ വര്‍ധിച്ച് 11,795 രൂപയിലെത്തി. ഒരു പവൻ സ്വർണം വാങ്ങുന്നവർക്ക് പണിക്കൂലി അടക്കം ഒരു ലക്ഷത്തിലധികം രൂപ നൽകേണ്ടതായി വരും.
അഞ്ച് ശതമാനം പണിക്കൂലിയില്‍ 1,02,104 രൂപയാണ് ഇന്നത്തെ നിലയില്‍ ഒരു പവന്‍ ആഭരണത്തിന്‍റെ വില. 10 ശതമാനം പണിക്കൂലിയുള്ള ആഭരണം വാങ്ങാന്‍ 106,960 രൂപയോളം നല്‍കേണ്ടി വരും. പണിക്കൂലി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ്, മൂന്ന് ശതമാനം ജിഎസ്ടി എന്നിവ ചേരുന്ന തുകയാണിത്.
ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ സ്വർണവ്യാപാരം നടക്കുന്നത്. ഒക്ടോബർ 3ന് രേഖപ്പെടുത്തിയ 86,560 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. 7800 രൂപയുടെ വർധനവാണ് 11 ദിവസം കൊണ്ട് സ്വർണവിലയിലുണ്ടായിരിക്കുന്നത്.