ദുബൈ സർക്കാറിന് കീഴിലുള്ള 27-മത് ഗ്ലോബൽ വില്ലേജ് അന്താരാഷ്ട്ര മാധ്യമപുരസ്കാരം പ്രഖ്യാപിച്ചു. മികച്ച ടെലിവിഷൻ റിപ്പോർട്ടിംഗിനുള്ള പുരസ്കാരം ചാനൽ ന്യൂ ചീഫ് എഡിറ്റർ ശാന്തിനി മേനോന് ലഭിച്ചു. ദുബൈ ഗ്ലോബൽ വില്ലേജിൽ നടന്ന ചടങ്ങിൽ ആണ് മാധ്യമപുരസ്കാര പ്രഖ്യാപനം നടന്നത്. 13,000 ദിർഹംസിന്റെ (2.85 ലക്ഷം രൂപ) സ്വർണപ്പതക്കവും ഫലകവുമാണ് പുരസ്കാരം. ദുബായ് ഹോൾഡിംഗ് എന്റർടൈൻമെന്റ് സിഇഒ ഫെർണാണ്ടോ ഇറോവ, ദുബായ് ഹോൾഡിംഗ് എന്റർടൈൻമെന്റ്, എംഡി & സിഒഒ മുഹമ്മദ് ഷറഫ്, തുടങ്ങി ഗ്ലോബൽ വില്ലജ് അധികൃതരും ക്ഷണിക്കപ്പെട്ട അഥിതികളും പങ്കെടുത്ത നിറഞ്ഞ സദസ്സിൽ അവാർഡ് ഏറ്റുവാങ്ങി.
ഗ്ലോബൽ വില്ലേജിലെ ഏറ്റവും മികച്ച പവലിയനുള്ള പുരസ്കാരം ഈജിപ്ത് പവലിയൻ സ്വന്തമാക്കി. മികച്ച രൂപകൽപനക്കുള്ള പുരസ്കാരം ഇന്ത്യൻ പവലിയൻ സ്വന്തമാക്കി. കഴിഞ്ഞ വർഷവും ഇന്ത്യൻ പവലിയൻ പുരസ്കാരം നേടിയിരുന്നു.