തിരുവനന്തപുരത്ത് പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കി. കഴക്കൂട്ടത്താണ് സംഭവം. ക്രൂരമായി മര്‍ദ്ദനമേറ്റ പെൺകുട്ടി വിവസ്ത്രയായി ഓടി രക്ഷപ്പെടുകയാണുണ്ടായത്. പെൺകുട്ടി എസ് എ റ്റി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരൺ അറസ്റ്റിലായി.
മറ്റൊരു സുഹൃത്തുമായി പെൺകുട്ടി ഹോട്ടലിൽ ആഹാരം കഴിക്കാൻ പോയതാണ് കിരണിനെ പ്രകോപിച്ചത് എന്നാണ് അറിയുന്നത്. യുവതിയോട് ബൈക്കിൽ കയറാൻ ഇയാൾ ആവശ്യപ്പെട്ടു. ഇതിന് വിസ്സമ്മതിച്ച യുവതിയെ മർദിക്കുകയും ബൈക്കിൽ കയറിയില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞാണ് യുവതിയെ ബൈക്കിൽ കയറ്റിയതെങ്കിലും മേനംകുളം ഭാഗത്ത് വച്ച് കിരൺ യുവതിയെ വീണ്ടും മർദിച്ചു. തുടർന്ന് കിരൺ പെൺകുട്ടിയെ കൊണ്ടു പോയി ഗോഡൗണിലിട്ട് പീഡിപ്പിക്കുകയായിരുന്നു. യുവതിയെ കൈകൾ കെട്ടിയിട്ട് പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ മൊബൈലിലും ചിത്രീകരിച്ചു. പുലർച്ചെയോടെ ഗോഡൗണിൽ നിന്ന് വിവസ്ത്രയായി ഇറങ്ങി ഓടിയ യുവതിയുടെ നിലവിളി കേട്ട നാട്ടുകാരാണ് വിഷയം പോലീസിൽ അറിയിക്കുന്നത്

