ഇസ്ലാമാബാദ്: ഗഞ്ചൻവാലി പ്രവശ്യയിൽ റാലിയെ അഭിസംബോധന ചെയ്യവെ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു. ഇമ്രാന്റെ സഹപ്രവർത്തകരടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. ഇമ്രാൻ കാന്റെ പാർട്ടിയുടെ നേതൃത്വത്തിൽ ഇസ്ലാമാബാദിലേക്കുള്ള റാലിക്കിടെയാണ് ആക്രമണമുണ്ടായത്. റാലിയിൽ സംസാരിക്കാൻ ഒരുങ്ങവെ അദ്ദേഹം സഞ്ചരിച്ചിരുന്ന കണ്ടെയ്നറിലേക്ക് വെടിയുതിർക്കുകയായിരുന്നു.
വെടിയുതിർത്ത ഉടൻ തന്നെ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇംറാൻ ഖാനെ കൊല്ലുകയായിരുന്നു ഉദ്ദേശം എന്നും ഇംറാൻ ഖാൻ ജനങ്ങളെ തെറ്റായ വഴിയിലേക്കാണ് നയിക്കുന്നതെന്നും അക്രമി കുറ്റസമ്മത വീഡിയോയിൽ പറഞ്ഞു. മറ്റാരെയും ഉപദ്രവിക്കണമെന്നുണ്ടായിരുന്നില്ല എന്നും അക്രമി പറഞ്ഞു.
ഇമ്രാൻ ഖാന് കാലിലാണ് വെടിയേറ്റത്. അദ്ദേഹത്തെ ഉടൻ ഇസ്ലാമാബാദിലെ ആശുപത്രിയലേക്ക് മാറ്റിയിട്ടുണ്ട്. എകെ 47 തോക്ക് ഉപയോഗിച്ചാണ് വെടിയുതിർത്തതെന്നാണ് പുറത്തുവരുന്ന വിവരം. വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഒക്ടോബർ 28 നാണ് ഇമ്രാൻ ഖാൻ ലാഹോറിൽ നിന്ന് ഇസ്ലാമാബാദിലേക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചത്. അധികാരത്തിന് പുറത്തായതിന് ശേഷം ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ പാക്കിസ്ഥാനിൽ പ്രതിഷേധങ്ങൾ തുടരുകയാണ്.