തെലങ്കാന മുൻ ഗവർണർ തമിഴിസൈ സൗന്ദർരാജൻ ബിജെപി അംഗത്വം സ്വീകരിച്ചു

തെലങ്കാന മുൻ ഗവർണർ തമിഴിസൈ സൗന്ദർരാജൻ വീണ്ടും ബിജെപിയിൽ ചേർന്നു. തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയുടെ സാന്നിധ്യത്തിലാണ് തമിഴിസൈ പാർട്ടി അംഗത്വം സ്വീകരിച്ചത്. ‘വാനതി ശ്രീനിവാസനെ പോലെയുള്ള പ്രതിഭകൾ ഇരുന്ന ഇടമാണത്. രാഷ്‌ട്രീയത്തിൽ കരുത്ത് തെളിയിച്ച് വിജയിച്ച സ്ത്രീകളുടെ ഉദാഹരണമാണ് അവർ. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണിത്. ഗവർണറായിരുന്നപ്പോൾ എനിക്ക് ചുറ്റും എല്ലാമുണ്ടായിരുന്നു. അതെല്ലാം നഷ്ടപ്പെട്ടതിൽ ഒരു ശതമാനം പോലും ഞാൻ ഖേദിക്കുന്നില്ല. തെലങ്കാനയുടെ ഗവർണറായിരുന്നപ്പോൾ നിരവധി വെല്ലുവിളികൾ ഞാൻ നേരിട്ടു. നാല് മുഖ്യമന്ത്രിമാർക്ക് കീഴിലുള്ള തെലങ്കാനയുടെ ഭരണവും കണ്ടു. കേന്ദ്രസർക്കാരിന്റെ ഭരണത്തെ തമിഴ്‌നാട്ടിലെ ജനങ്ങളും അംഗീകരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ താമരവിരിയുമെന്ന് ഉറപ്പാണ്’ തമിഴിസൈ പറഞ്ഞു.

ഗവർണർ പദവിയിലിരിക്കെ ബിജെപിയിൽ ചേർന്നതിന് തമിഴിസൈ സൗന്ദരരാജനെതിരെ ഇടതുപാർട്ടികളും ഡിഎംകെയും നടത്തിയ വിമർശനത്തെ പരാമർശിച്ച ബിജെപി അധ്യക്ഷൻ അണ്ണാമലൈ ഉന്നത പദവികൾ വഹിക്കുന്നവർ സ്ഥാനമൊഴിയുന്നത് സാധാരണക്കാരനെന്ന നിലയിൽ പൊതുജനങ്ങൾക്കായി വീണ്ടും പ്രവർത്തിക്കാൻ വേണ്ടിയാണെന്ന് പറഞ്ഞു.

ബിജെപി ഒഴികെയുള്ള രാഷ്‌ട്രീയ പാർട്ടിയിൽ പെട്ട ഒരാൾ ഉന്നതപദവികൾ ഒഴിയുകയില്ല. അവരെ സംബന്ധിച്ചിടത്തോളം രാഷ്‌ട്രീയത്തിൽ ഇരിക്കുന്നത് ഉന്നത സ്ഥാനങ്ങൾ ഏറ്റെടുക്കാൻ മാത്രമാണ്. ഗവർണർ എന്ന നിലയിൽ അവർ വളരെ നന്നായി പ്രവർത്തിച്ചു. ആ സ്ഥാനം ഉപേക്ഷിച്ച് വീണ്ടും രാഷ്‌ട്രീയത്തിലേക്കിറങ്ങുന്നത് സൗന്ദരരാജന്റെ ജനസ്നേഹമാണ് കാണിക്കുന്നതെന്ന് അണ്ണാമലൈ പറഞ്ഞു.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റി വെച്ചു

ഡൽഹി: കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിൻ്റെ നിർദേശ പ്രകാരം കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റി വെച്ചു. ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് കാരണം വ്യക്തമാക്കാതെ പുരസ്കാര പ്രഖ്യാപനെ നീട്ടിവെച്ചത്. ഇന്ന് വൈകുന്നേരം മൂന്നു മണിക്ക്...

ഡൽഹി സ്ഫോടനം; മറ്റൊരു പ്രധാന പ്രതി കൂടി പിടിയിൽ

ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുള്ള ബോംബ് സ്ഫോടനത്തിൽ മറ്റൊരു പ്രധാന പ്രതിയായ യാസിർ അഹമ്മദ് ദാറിനെ എൻഐഎ അറസ്റ്റ് ചെയ്തു. ഗൂഢാലോചനയിൽ അയാൾ സജീവമായി പങ്കെടുത്തതായും ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി....

ഓർഡർ ഓഫ് ഒമാൻ പുരസ്‌കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ഒമാൻ പുരസ്‌കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിരാഷ്‌ട്ര സന്ദർശനത്തിന്റെ ഭാ​ഗമായി ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് പുരസ്കാരം സമ്മാനിച്ചു....

പാലക്കാട് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു, ഒരാൾ മരിച്ചു

പാലക്കാട് ധോണിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു, ഒരാൾ മരിച്ചു. പാലക്കാട് ധോണി മുണ്ടൂർ റോഡിൽ അരിമണി എസ്റ്റേറ്റിൽ വൈകിട്ട് നാലു മണിയോടെ അപകടമുണ്ടായത്. മുണ്ടൂർ വേലിക്കാട് സ്വദേശിയുടേതാണ് കാർ. ഇതുവഴി കടന്നുപോയ...

ഇന്ത്യ–ഒമാൻ, നാല് സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു

പശ്ചിമേഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒമാൻ ഭരണാധികാരികളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ നാല് നിർണ്ണായക ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. ദീർഘകാലമായുള്ള ഇന്ത്യ-ഒമാൻ സൗഹൃദം കൂടുതൽ ഉയരങ്ങളിലെത്തിക്കുന്നതാണ് പുതിയ നീക്കങ്ങൾ. സമുദ്ര...

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതിലെ വിലക്ക് നീട്ടി ഹൈക്കോടതി

കൊച്ചി: ഒന്നാമത്തെ ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കും. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതിലുള്ള വിലക്ക് ഹൈക്കോടതി ജനുവരി ഏഴ് വരെ നീട്ടി. മുൻകൂർ...

ശബരിമല സ്വര്‍ണക്കൊളള കേസ്; എസ് ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സുപ്രീംകോടതിയുടെ നടപടി. ജനുവരി എട്ടിനും ഒന്‍പതിനും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് എസ്...

വാളയാർ ചെക്പോസ്റ്റിൽ വൻ സ്വർണ വേട്ട, എട്ട് കോടി വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി രണ്ട് പേർ പിടിയിൽ

വാളയാർ: വാളയാർ ചെക്പോസ്റ്റിൽ വൻ സ്വർണ വേട്ട. ഇന്ന് രാവിലെ വാളയാർ എക്‌സൈസ് ചെക്‌പോസ്റ്റില്‍ എക്‌സൈസ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന എട്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ പിടികൂടിയത്....