പ്രതിനിധ സംഘത്തിന്റെ വിദേശയാത്ര; എഐസിസി അനുമതി നല്‍കി, ശശി തരൂർ പാർട്ടി അനുമതി തേടിയിട്ടില്ലെന്ന് കോൺ​ഗ്രസ്

സർവകക്ഷി പ്രതിനിധ സംഘത്തിന്റെ വിദേശയാത്രയുമായി ബന്ധപ്പെട്ട് ശശി തരൂർ പാർട്ടിയുടെ അനുമതി തേടിയിട്ടില്ലെന്ന് കോൺ​ഗ്രസ്. കേന്ദ്ര സർക്കാരിൻ്റെ ക്ഷണത്തെ കുറിച്ച് സൂചിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും കോൺ​ഗ്രസ് വ്യക്തമാക്കി. എന്നാല്‍, എഐസിസി അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ നടപടികള്‍ ഉണ്ടാകില്ലെന്ന് വ്യക്തമാണ്. ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ കോണ്‍ഗ്രസ് ഇത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

വിദേശത്തേക്ക് പോകുന്ന പ്രതിനിധി സംഘത്തിന്റെ ഭാഗമാക്കാനുള്ള നാല് എംപിമാരുടെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ട് മേയ് പതിനാറിനാണ് കേന്ദ്രം തങ്ങളെ ഫോണില്‍ ബന്ധപ്പെട്ടതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. തുടര്‍ന്ന്, അന്നേദിവസം ഉച്ചയ്ക്കുതന്നെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുകൂടിയായ രാഹുല്‍ നാല് എംപിമാരുടെ പേര് നല്‍കി. എന്നാല്‍ 17-ാം തീയതി അര്‍ധരാത്രി, കോണ്‍ഗ്രസ് നല്‍കിയ പട്ടികയിലെ ഒരു പേരുമാത്രം ഉള്‍പ്പെടുത്തി കേന്ദ്രം പട്ടിക പുറത്തുവിടുകയായിരുന്നു. ഇത്രയും സുപ്രധാനമായ ഒരു വിഷയത്തില്‍പോലും ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.

പാർട്ടി നൽകിയ പേരുകൾ അവഗണിച്ച കേന്ദ്ര സർക്കാർ നടപടിയിൽ കോൺ​ഗ്രസ് പ്രതിഷേധമറിയിച്ചു. വിഷയത്തിൽ മനീഷ് തിവാരിയും അമർ സിംഗും പ്രതികരണമറിയിച്ചിട്ടില്ല. അതേ സമയം, പാക് ഭീകരത തുറന്ന് കാട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ വിദേശ പര്യടന സംഘത്തിലേക്ക് കോണ്‍ഗ്രസ് ശശി തരൂരിനെ നിര്‍ദേശിച്ചില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിരുന്നു. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് സമൂഹ മാധ്യമത്തില്‍ പാര്‍ട്ടി കൊടുത്ത ലിസ്റ്റ് പുറത്ത് വിട്ടത്. ആനന്ദ് ശർമ,​ ഗൗരവ് ​ഗൊ​​ഗോയ്, ഡോ.സയിദ് നസീർ ഹുസൈൻ, രാജാ ബ്രാർ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് നല്‍കിയത്. എന്നാല്‍ ഇതെല്ലാം തള്ളിയാണ് കേന്ദ്ര സര്‍ക്കാര്‍ ശശി തരൂരിനെ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.

അതേസമയം, കോണ്‍ഗ്രസിനുള്ളില്‍ ഭിന്നിപ്പുണ്ടാക്കി, രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കമാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പാര്‍ട്ടി ആരോപിക്കുന്നുമുണ്ട്. ബിജെപി മോശം രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പാര്‍ലമെന്റ് സമ്മേളനം, പ്രധാനമന്ത്രി പങ്കെടുക്കുന്ന സര്‍വകക്ഷി യോഗം എന്നീ ആവശ്യങ്ങളില്‍നിന്ന് കോണ്‍ഗ്രസ് പിന്നോട്ടില്ലെന്നും അവര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

പഹല്‍ഗാം ആക്രമണം മുതല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വരെ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ നിര്‍ണ്ണായക നാളുകള്‍ വിശദീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ദൗത്യസംഘത്തെ അയക്കുന്നത്. ഈ മാസം 22 മുതല്‍ അടുത്ത മാസം പകുതിവരെ നീളുന്ന ദൗത്യം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുമുള്ള എംപിമാരും മുന്‍ മന്ത്രിമാരും ഉള്‍പ്പെടുന്ന സമിതിയാകും സന്ദര്‍ശിക്കുക.പല സംഘങ്ങളായി യുഎസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലാകും പര്യടനം. ആദ്യ സംഘത്തെ നയിക്കാന്‍ തരൂര്‍ എന്നതാണ് സര്‍ക്കാരിന്‍റെ തീരുമാനം .വിദേശകാര്യ പാര്‍ലമെന്‍ററി സമിതിയുടെ ചെയര്‍മാന്‍, യുഎന്നിലെ അനുഭവ പരിചയം, വിദേശ വിഷയങ്ങളിലെ അഗാധ പാണ്ഡിത്യം ഇതൊക്കെയാണ് രാഷ്ട്രീയം മാറ്റി വച്ച് തരൂരിനെ പരിഗണിച്ചതിനുള്ള ഘടകങ്ങള്‍.

രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ തീരുവകൾ ഉപയോഗിക്കുന്നു; അമേരിക്കക്കെതിരെ ചൈന

അമേരിക്ക മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു മാർഗമായി തീരുവകൾ ഉപയോഗിക്കുന്നതിനെതിരെ ചൈന തിങ്കളാഴ്ച എതിർപ്പ് പ്രകടിപ്പിച്ചു. വികസ്വര രാജ്യങ്ങളുടെ ബ്രിക്സ് ഗ്രൂപ്പുമായി യോജിക്കുന്ന രാജ്യങ്ങൾക്ക് 10% അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ്...

ടിആർഎഫിനായി ഫണ്ട് ശേഖരണം, ഭീകരനെ അറസ്റ്റ് ചെയ്ത് എൻഐഎ

നിരോധിത ഭീകരസംഘടനയായ ടിആർഎഫിനായി ഫണ്ട് ശേഖരണം നടത്തിയ ഒരാൾ എൻഐഎയുടെ പിടിയിൽ. ഹന്ദ്വാര സ്വദേശി ഷഫത് മഖ്ബൂൾ വാനി ആണ് അറസ്റ്റിലായത്. ജൂൺ 28 ന് അറസ്റ്റ് നടന്നുവെന്നാണ് എൻഐഎ വൃത്തങ്ങൾ നൽകുന്ന...

കണ്ണടയിൽ ക്യാമറ, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ പ്രവേശിച്ചയാൾ പിടിയിൽ

ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്ന യുവാവ് പിടിയിൽ. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശി സുരേന്ദ്ര ഷാ ആണ് പൊലീസ് കസ്റ്റഡിയിലായത്. ഇന്നലെ വൈകിട്ടാണ്...

ബിന്ദുവിന്‍റെ വീട് സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിന്‍റെ വീട് സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിന്ദുവിന്‍റെ ഭർത്താവ് വിശ്രുതൻ, അമ്മ സീതാലക്ഷ്മി, മകൻ നവനീത്...

പേമാരി; ഹിമാചലിൽ 78 പേർ മരിച്ചു, ഉത്തരാഖണ്ഡിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പ്

കഴിഞ്ഞ രണ്ട് ദിവസമായി ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ മലയോര സംസ്ഥാനങ്ങളിൽ പെയ്യുന്ന പേമാരി വ്യാപകമായ നാശനഷ്ടങ്ങൾക്കും, ജീവഹാനിക്കും കാരണമായി. തുടർച്ചയായ കനത്ത മഴയ്ക്കും, മണ്ണിടിച്ചിലും, വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര...

ചർച്ച പരാജയം, സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം, 23-ആം തീയതി മുതൽ അനി‌ശ്ചിതകാല പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം. സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. നാളെ സൂചന പണിമുടക്കാണ്. 23ാം തീയതി മുതൽ അനി‌ശ്ചിതകാല പണിമുടക്ക്...

മഴ മുന്നറിയിപ്പിൽ മാറ്റം; കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. ജൂലൈ 07 മുതൽ 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വിവിധ ജില്ലകൾക്ക്...

‘താൻ പാക് സൈന്യത്തിന്‍റെ വിശ്വസ്തനായ ഏജന്‍റ്’, 26/11 ഭീകരാക്രമണത്തിൽ പങ്കുണ്ട്, തഹാവൂർ റാണയുടെ വൻ വെളിപ്പെടുത്തൽ

പാക് സൈന്യത്തിൻ്റെ വിശ്വസ്തനായിരുന്ന ഏജൻ്റായിരുന്നു താനെന്ന് തഹാവൂർ റാണയുടെ വൻ വെളിപ്പെടുത്തൽ. 26/11 ആക്രമണസമയത്ത് മുംബൈയിലായിരുന്നുവെന്നും റാണ സമ്മതിച്ചു. മുംബൈ എൻഐഎയുടെ കസ്റ്റഡിയിൽ ചോദ്യം ചെയ്യലിലാണ് തഹാവൂർ റാണയുടെ സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകൾ. ഇന്ത്യയെ...