കേന്ദ്രം ഭരിക്കുന്ന എൻഡിഎയിൽ നിന്ന് ബിജെപി അംഗം ഓം ബിര്‍ള വീണ്ടും സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം നൽകി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ലോക്സഭയിൽ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്. ഡപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നൽകാത്തതിനാൽ കോൺഗ്രസും സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചു. ലോക്സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗം കൊടിക്കുന്നിൽ സുരേഷിനെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് കോൺഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥിയാക്കിയത്.
ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് നൽകാനുള്ള രീതി ഭരണകക്ഷിയായ എൻഡിഎ പാലിച്ചില്ലെന്ന് ആരോപിച്ച് ഇന്ത്യാ മുന്നണി ചൊവ്വാഴ്ച കോൺഗ്രസ് നേതാവും മാവേലിക്കര എംപിയുമായ കൊടിക്കുന്നിൽ സുരേഷിനെ സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയ്ക്കെതിരെ സ്ഥാനാർത്ഥിയായി നിർത്തി. തുടർന്ന് സ്പീക്കർ സ്ഥാനാർത്ഥിയായി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് നാമനിർദേശ പത്രിക സമർപ്പിച്ചു.