വ്‌ളാഡിമിർ പുടിന് പിന്നാലെ യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയും ഇന്ത്യയിലേക്ക്; സന്ദർശനം അടുത്തവർഷം?

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ദ്വിദിന സന്ദർശനം പൂർത്തിയായതിനു തൊട്ടുപിന്നാലെ, യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി 2026 ജനുവരിയോടെ ഇന്ത്യ സന്ദർശിച്ചേക്കുമെന്നാണ് റിപ്പോർട്ട്.റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളുമായും സൗഹൃദം കാത്തുസൂക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ നയതന്ത്ര സന്തുലന ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. സെലൻസ്‌കിയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ നീക്കം തുടങ്ങിയതായി റിപോർട്ടുകൾ ഉണ്ട്.

വരും മാസങ്ങളിൽ തന്നെ സെലൻസ്‌കിയുടെ സന്ദർശനം സാധ്യമാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായാണ് വിവരം. പുടിൻ ഇന്ത്യയിലെത്തുന്നതിന് മുമ്പ് തന്നെ ഇന്ത്യൻ ഉദ്യോഗസ്ഥർ സെലൻസ്‌കിയുടെ ഓഫീസുമായി ആശയവിനിമയം നടത്തിയിരുന്നതായി വൃത്തങ്ങൾ അറിയിച്ചു. റഷ്യ യുക്രൈൻ യുദ്ധം തുടങ്ങിയ ശേഷം എട്ട് തവണയോളം പ്രധാനമന്ത്രി നരേന്ദ്ര മോദി സെലൻസ്‌കിയുമായി ഫോണിൽ സംസാരിക്കുകയും, നാലു തവണ നേരിട്ട് കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. 2024 ജൂലൈയിൽ റഷ്യയിലും, ഓഗസ്റ്റിൽ യുക്രൈനിലും സന്ദർശനം നടത്തിയ മോദി, ഇന്ത്യയുടെ നിലപാട് ഇരുനേതാക്കളെയും അറിയിച്ചിരുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ സമ്മർദ്ദം നേരിടുമ്പോഴും, ഇന്ത്യ നിഷ്പക്ഷരല്ല, സമാധാനത്തിന്റെ പക്ഷത്താണ് എന്ന നിലപാടാണ് മോദി ആവർത്തിക്കുന്നത്. പുടിനുമായുള്ള കൂടിക്കാഴ്ചയിലും ഇതേ നിലപാട് ഇന്ത്യ വ്യക്തമാക്കി. യുദ്ധം, സംഘർഷം എന്നീ വാക്കുകൾക്ക് പകരം പ്രതിസന്ധി എന്ന വാക്ക് ഇരുനേതാക്കളും സംയുക്ത പ്രസ്താവനയിൽ ഉപയോഗിച്ചതും ശ്രദ്ധേയമായി.

ട്രംപിന്റെ സമാധാന പദ്ധതി, യുക്രൈനിലെ ആഭ്യന്തര പ്രശ്നങ്ങൾ തുടങ്ങി ഒന്നിലേറെ ഘടകങ്ങൾ സെലൻസ്‌കിയുടെ സന്ദർശനത്തിന് നിർണ്ണായകമാകും. അഴിമതി ആരോപണങ്ങളെത്തുടർന്ന് സെലൻസ്‌കിയുടെ വിശ്വസ്തനും ചീഫ് ഓഫ് സ്റ്റാഫുമായ ആൻഡ്രി യെർമാക് രാജിവെച്ചത് തിരിച്ചടിയായിട്ടുണ്ട്. 1992, 2002, 2012 വർഷങ്ങളിൽ മാത്രമാണ് ഇതിന് മുൻപ് യുക്രൈൻ പ്രസിഡന്റുമാർ ഇന്ത്യ സന്ദർശിച്ചിട്ടുള്ളത്. റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഉപരോധ ഭീഷണി നിലനിൽക്കെ, സെലൻസ്‌കിയുടെ സന്ദർശനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നയതന്ത്രപരമായി നിർണ്ണായകമാണ്.

‘അലർട്ട് മുഴങ്ങിയാലുടൻ ഫോട്ടോകളോ വീഡിയോകളോ എടുക്കരുത്’; യുഎഇയിലെ ഇന്ത്യക്കാർക്ക് എംബസി മുന്നറിയിപ്പ്

മിഡിൽ ഈസ്റ്റിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ താമസിക്കുന്ന പൗരന്മാർക്ക് മുന്നറിയിപ്പുമായി അബുദാബിയിലെ ഇന്ത്യൻ എംബസി. ഇന്ത്യക്കാർ പ്രാദേശിക നിയമങ്ങൾ കർശനമായി പാലിക്കണമെന്നും സെൻസിറ്റീവ് പ്രദേശങ്ങളുടെ ഫോട്ടോ എടുക്കുന്നത് ഒഴിവാക്കണമെന്നും...

രാജ്യത്തെ ആദ്യ സമ്പൂർണ ‘റിങ് മെട്രോ’ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

രാജ്യത്തെ ആദ്യ 'റിങ് മെട്രോ' ഉൾപ്പെടെ ഡൽഹി മെട്രോയുടെ നിർണ്ണായകമായ പുതിയ പാതകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. പിങ്ക് ലൈനിലെ 12.3 കിലോമീറ്റർ ദൈർഘ്യമുള്ള മജ്ലിസ് പാർക്ക് -...

‘റായ് റായ് രാ രാ’; 24 മണിക്കൂറിൽ 46 മില്യൺ കാഴ്ചക്കാർ

രാം ചരൺ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ പുതിയ ചരിത്രം കുറിക്കുന്നു. റായ് റായ് രാ രാ” ഗാനം തെന്നിന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ “റായ്...

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ ക്രൂരമായി മർദനമേറ്റ യുവാവ് മരിച്ചു, രണ്ടുപേർ പിടിയിൽ

കൊല്ലം മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ ക്രൂരമായ മർദനത്തെത്തുടർന്ന് ചികിത്സയിലായിരുന്ന 19 വയസ്സുകാരൻ ഹരികൃഷ്ണൻ മരിച്ചു. ഞായറാഴ്ച രാത്രി തങ്കയങ്കി ഘോഷയാത്രയ്ക്കിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പുത്തൂർ ഐവർകാല സ്വദേശിയായ ഹരികൃഷ്ണൻ അടൂർ മണക്കാല പോളിടെക്നിക്...

ടി20 ലോകകപ്പ് 2026; ഇന്ത്യയില്‍ 50 കോടിയിലേറെ കാഴ്ചക്കാർ

മുംബൈ: നാളിതുവരെ ഏറ്റവും കൂടുതലാളുകള്‍ കണ്ട എഡിഷനായി ഐസിസി പുരുഷ ടി20 ലോകകപ്പ് 2026. ഇന്ത്യയില്‍ 50 കോടിയിലേറെ കാഴ്ചക്കാരെ നേടാന്‍ ഈ വര്‍ഷത്തെ ടി20 ലോകകപ്പിനായെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി)...

ഇന്ത്യയിലേക്ക് 95 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണ തിരിച്ചുവിടാൻ റഷ്യ

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാവുകയും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന വിതരണം തടസ്സപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇന്ത്യയിലേക്ക് കൂടുതൽ അസംസ്‌കൃത എണ്ണ എത്തിക്കാൻ റഷ്യ സന്നദ്ധത അറിയിച്ചു. നിലവിൽ ഏകദേശം 95 ലക്ഷം ബാരൽ റഷ്യൻ...

ബിഹാറിൽ നിതീഷ് കുമാര്‍ ഇന്ന് രാജിവെക്കും, മുഖ്യമന്ത്രി പദം ബിജെപി ഏറ്റെടുക്കും

മഹാരാഷ്ട്രയ്ക്ക് പിന്നാലെ ബീഹാറിലും മുഖ്യമന്ത്രി പദം ബിജെപി ഏറ്റെടുക്കും. ജെഡിയു നേതാവ് നിതീഷ് കുമാർ ഇന്ന് മുഖ്യമന്ത്രി പദം രാജിവെക്കും. രാജ്യസഭയിലേക്ക് മത്സരിക്കാനായാണ് മുഖ്യമന്ത്രിപദം രാജിവെക്കുക. ശിവസേന മുഖ്യമന്ത്രി പദം കൈകാര്യം ചെയ്തിരുന്ന...

പി കെ ശശിയെ സി പി എം പുറത്താക്കി

പാലക്കാട്ടെ സിപിഐഎം വിമത കൺവെൻഷനിൽ പങ്കെടുത്തത്തിന് പിന്നാലെ പി കെ ശശിയെ സി പി എം പുറത്താക്കി. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്. അതേസമയം തന്റെ പ്രവർത്തനം തുടരുമെന്ന് പി കെ...