മലപ്പുറം കരുവാരക്കുണ്ടിൽ കൂമ്പൻമലകയറി തിരിച്ചിറങ്ങാൻ കഴിയാതെ മലമുകളിൽ കുടുങ്ങിയ രണ്ടേപേരെയും രക്ഷപ്പടുത്തി. കരുവാരക്കുണ്ട് മാമ്പുഴ കോടുവണ്ണിക്കൽ സ്വദേശികളായ യാസീൻ, അഞ്ജൽ എന്നിവരെയാണ് അഞ്ച് മണിക്കൂറിലേറെ സമയം നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ തിരിച്ചിറക്കിയത്. പ്രദേശവാസികളായ ഇരുവർക്കും സ്ഥലത്തെ കുറിച്ച് വ്യക്തമായ വിവരവുമുണ്ടായിരുന്നു. എന്നാൽ തിരിച്ചിറങ്ങുമ്പോഴേക്കും ഇരുട്ടിയതിനാലാണ് മുകളിൽ കുടുങ്ങിപ്പോയതെന്നാണ് വിവരം. ഒരാളുടെ കാലിന് പൊട്ടലുണ്ടെന്നതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നുപേരാണ് മലകയറ്റത്തിന് പോയത്. ഇവരിൽ 2 പേർ തിരിച്ചിറങ്ങാൻ കഴിയാതെ മലമുകളിൽ കുടുങ്ങി. താഴെ എത്തിയ മൂന്നാമൻ ഷംനാസ് നൽകിയ വിവരമനുസരിച്ച് പൊലീസും ഫയർഫോഴ്സും നടത്തിയ തെരച്ചിലാണ് ഇരുവരെയും കണ്ടെത്തിയത്.