ദില്ലിയിൽ അതിശൈത്യം: വിമാനങ്ങളും ട്രെയിനുകളും വൈകുന്നു

ഉത്തരേന്ത്യയിൽ ശൈത്യം തുടരുന്നതിനിടെ രാജ്യതലസ്ഥാനത്ത് അതിശൈത്യമാണ് അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡൽഹിയിലേക്കുള്ള 22 ട്രെയിനുകളാണ് വൈകി ഓടുന്നത്. കനത്ത മൂടൽമഞ്ഞ് തുടരുന്നതിനാൽ ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജിഐ) വിമാനത്താവളത്തിലെ നിരവധി വിമാന സർവീസുകളെയും ബാധിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡൽഹിയിലേക്കുള്ള 22 ട്രെയിനുകളാണ് വൈകി ഓടുന്നത്.

ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനില 3.5 ഡിഗ്രിയാണ് ഇന്ന് രാവിലെ ഡൽഹിയിൽ രേഖപ്പെടുത്തിയത്. ഡൽഹി-എൻസിആറിന്റെ മിക്ക മേഖലയിലും കനത്ത മൂടൽമ‍ഞ്ഞാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ ദൃശ്യപരത പൂജ്യമായി കുറഞ്ഞു. ഇന്നലെ ഡൽഹിയിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 3.6 ഡിഗ്രി സെൽഷ്യസാണ്. അടുത്ത 3-4 ദിവസങ്ങളിൽ, ജനുവരി 16 വരെ വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ഇടതൂർന്ന മൂടൽമഞ്ഞിനും നിലവിലുള്ള തണുത്ത കാലാവസ്ഥയ്ക്കും ശമനമുണ്ടാകാൻ സാധ്യതയില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഗംഗാനഗർ, പട്യാല, അംബാല, ചണ്ഡീഗഡ്, പാലം, സഫ്ദർജംഗ്, ബറേലി, ലഖ്‌നൗ, ബഹ്‌റൈച്ച്, വാരണാസി, പ്രയാഗ്‌രാജ്, ആസാമിലെ തേസ്പൂർ എന്നിവയിലൂടെ അമൃത്‌സർ മുതൽ ദിബ്രുഗഢ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദൃശ്യപരത പൂജ്യം രേഖപ്പെടുത്തി. ഹരിയാന, രാജസ്ഥാന്‍, ഉത്തരാഖണ്ട് എന്നീ സംസ്ഥാനങ്ങളിലും ശൈത്യം രൂക്ഷമാണ്. ഹിമാചൽ പ്രദേശിലെ പാർവതി- കാൻഗ്ര താഴ്‌വാരകൾ, കശ്മീർ- ലഡാഖ് മേഖലകൾ എന്നിവിടങ്ങളിൽ മഞ്ഞ് വീഴ്ച സജീവമായിട്ടുണ്ട്. ഉത്തരേന്ത്യയിൽ മഞ്ഞുവീണ് അപകടസാധ്യതയുള്ളതിനാൽ വാഹനങ്ങൾ കുറഞ്ഞ വേഗതയിൽ ഓടിക്കണമെന്ന് കേന്ദ്ര കാലവസ്ഥനിരീക്ഷണ വകുപ്പ് നിർദ്ദേശം നൽകി.

തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഇന്ന്

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഇന്ന് നടന്നു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുന്‍സിപ്പില്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ രാവിലെ പത്ത് മണിക്കും കോര്‍പ്പറേഷനില്‍ 11.30നും ആണ് സത്യപ്രതിജ്ഞ. ആദ്യ ഭരണസമിതി...

ശ്രീനിവാസന്റെ ഭൗതികദേഹത്തിൽ പേനയും പേപ്പറും സമർപ്പിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്

മലയാളിയുടെ പ്രിയ ചലച്ചിത്രപ്രതിഭ ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ തുടങ്ങിയശേഷം ഭൗതികദേഹം ചിതയിലേക്ക് വെക്കുന്നതിന് തൊട്ടുമുൻപായി ഒരു പേനയും പേപ്പറും സത്യൻ അന്തിക്കാട് സമർപ്പിച്ചു. "എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ" എന്നായിരുന്നു സത്യൻ...

ശ്രീനിവാസന് വിട നൽകി കലാകേരളം

അന്തരിച്ച ചലച്ചിത്ര പ്രതിഭ ശ്രീനിവാസന് വിട നൽകി കലാകേരളം. ഉദയംപേരൂർ കണ്ടനാടുള്ള വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഭൗതികദേഹം സംസ്‌കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. എന്നും എല്ലാവർക്കും നൻമകൾ മാത്രം ഉണ്ടാകട്ടെ...

റാസൽഖൈമയിലെ ജബൽ ജൈസിൽ താപനില 3.5°C

യുഎഇയിലെ റാസൽഖൈമയിൽ ഇന്ന് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. റാസൽഖൈമയിലെ ജബൽ ജൈസ് പർവതത്തിൽ 3.5°C രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM ) അറിയിച്ചു. പ്രാദേശിക സമയം പുലർച്ചെ 12...

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സൂര്യകുമാര്‍ യാദവ് ക്യാപ്റ്റൻ, സഞ്ജു ഓപ്പണർ

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനാവുന്ന ടീമില്‍ അക്സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. വെെസ് ക്യാപ്റ്റനും ഓപ്പണറുമായിരുന്ന...

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിക്ക് 1.5 കോടി നൽകി: ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍

ശബരിമല സ്വര്‍ണക്കൊള്ളയിൽ നിര്‍ണായക മൊഴിയുടെ വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നൽകിയെന്ന് അറസ്റ്റിലായ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. ഒന്നരക്കോടി...

അസമിൽ രാജധാനി എക്സ്പ്രസ് ഇടിച്ച് എട്ട് ആനകൾ ചെരിഞ്ഞു, ട്രെയിനിന്റെ അഞ്ച് കോച്ചുകൾ പാളം തെറ്റി

അസമിലെ ഹോജായ് ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ട്രെയിൻ അപകടത്തിൽ എട്ട് ആനകൾ കൊല്ലപ്പെട്ടു. മിസോറാമിലെ സൈരാംഗിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന സൈരാംഗ്-ന്യൂഡൽഹി രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ...

ശ്രീനിവാസനെ അനുസ്മരിച്ച് സഹപ്രവർത്തകരും രാഷ്ട്രീയ-സിനിമാ മേഖലയിലെ പ്രമുഖരും

അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസനെ അനുസ്മരിച്ച് രാഷ്ട്രീയ-സിനിമാ മേഖലയിലെ പ്രമുഖർ. രണ്ടാഴ്ച്ച കൂടുമ്പോൾ ശ്രീനിവാസൻ്റെ വീട്ടിൽ പോകാറുണ്ടെന്നും രാവിലെ മുതൽ വൈകുന്നേരം വരെ വീട്ടിൽ തുടരുമെന്നും സംവിധായകനും ശ്രീനിവാസന്റെ ഉറ്റസുഹൃത്തുമായിരുന്ന സത്യൻ അന്തിക്കാട്....