മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിന് തുടർന്ന് രാഹുല്‍ ഗാന്ധിയെ ലോക്സഭാ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതോടെ തിരക്കിട്ട ചർച്ചകളാണ് തലസ്ഥാനമായ ഡൽഹിയിൽ അരങ്ങേറുന്നത്. സോണിയാഗാന്ധി രാഹുൽഗാന്ധിയുടെ വീട്ടിൽ എത്തി രാഹുലുമായി കൂടിക്കാഴ്ച നടത്തി. മറ്റു നേതാക്കളെയും രാഹുലിന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്നും ഇന്ത്യയിൽ ജനാധിപത്യം കുറയുന്നതിന്റെ ലക്ഷണങ്ങൾ ആണ് ഇപ്പോൾ കാണുന്നതെന്നും കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു. തിങ്കളാഴ്ചമുതൽ ശക്തമായ പ്രതിഷേധം നടത്തുമെന്നും നേതൃത്വം അറിയിച്ചിട്ടുണ്ട്. കൂടാതെ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികളെ കൂട്ടി പ്രതിഷേധം നടത്താനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. സ്റ്റേ വാങ്ങുക മാത്രമാണ് ഇനി രാഹുൽ ഗാന്ധിയുടെ മുന്നിലുള്ള വഴി. വിധിക്ക് സ്റ്റേയില്ലെങ്കിൽ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടക്കും.
വയനാട്ടിലും ഡിസിസി ഓഫീസിലേക്ക് നേതാക്കളെയും അണികളും എത്തുന്നുണ്ട് , ജില്ലാ വ്യാപകമായി പ്രതിഷേധം നടത്തുമെന്നും അറിയുന്നുണ്ട്. നാല് ലക്ഷത്തിലധികം വോട്ടുകൾ നേടിയാണ് രാഹുൽഗാന്ധി വയനാട്ടിൽ നിന്ന് ജയിച്ച് ലോക്സഭയിൽ എത്തിയത്.