ബാർകോഴ കേസിൽ എക്സൈസ്, ടൂറിസം മന്ത്രിമാർ പറയുന്നത് പച്ചക്കള്ളമാണെന്നും മദ്യനയവുമായി ബന്ധപ്പെട്ട് യോഗം വിളിച്ചതിന് തെളിവുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രണ്ടുമാസമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ചീഫ് സെക്രട്ടറി കഴിഞ്ഞമാസം വിളിച്ചുചേര്‍ത്ത പ്രതിമാസ യോഗത്തില്‍ റിപ്പോര്‍ട്ടു നല്‍കാന്‍ ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഈ മെയ് 21 ന് ടൂറിസം വകുപ്പ് യോഗം ചേര്‍ന്നിട്ടുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു. യോഗത്തിൽ ബാർ ഉടമകളും പങ്കെടുത്തതായും മീറ്റിങ്ങിന്റെ ലിങ്ക് തന്റെ പക്കലുണ്ടെന്നും പ്രതിപക്ഷനേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മദ്യനയത്തില്‍ യോഗം വിളിച്ചതിന് തെളിവുണ്ട്. സൂം മീറ്റിങ്ങാണ് വിളിച്ചത്. മെയ് 21-ന് ടൂറിസം വകുപ്പ് വിളിച്ച യോഗത്തില്‍ ബാറുടമകള്‍ പങ്കെടുത്തിട്ടുണ്ട്. യോഗത്തില്‍ ഡ്രൈ ഡേയും ബാറിന്റെ സമയം വര്‍ധിപ്പിക്കുന്നതും ചര്‍ച്ചയായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കൊച്ചിയില്‍ ബാറുടമകളുടെ സംഘടന യോഗം ചേര്‍ന്നതും പണപ്പിരിവ് നടന്നതെന്നും വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
സൂം മീറ്റിങ്ങിന്റെ ലിങ്ക് അടക്കം പുറത്തുവിട്ടാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. മെയ് 21-ലെ മീറ്റിങ് കഴിഞ്ഞിട്ടാണ് ബാര്‍ ഉടമകള്‍ പണം കളക്ട് ചെയ്ത് കൊടുക്കാന്‍ തുടങ്ങിയത്. പണം കൊടുത്തില്ലെങ്കില്‍ മദ്യനയത്തില്‍ മാറ്റം വരില്ലെന്ന് വളരെ കൃത്യമായിട്ടാണ് ബാര്‍ ഉടമ പറഞ്ഞിരിക്കുന്നത്. മദ്യനയ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് എക്‌സൈസ്, ടൂറിസം മന്ത്രിമാര്‍ പച്ചക്കള്ളമാണ് പറയുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.
ചീഫ് സെക്രട്ടറി വിളിച്ചു കൂട്ടിയ യോഗത്തില്‍ എക്‌സൈസ് വകുപ്പിന്റെ അബ്കാരി നയത്തില്‍ മാറ്റം വരുത്താന്‍ ടൂറിസം വകുപ്പിന് എന്താണ് കാര്യമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ടൂറിസം വകുപ്പിനെ ചുമതലപ്പെടുത്താന്‍ എന്താ കാര്യം. ടൂറിസം വകുപ്പ് ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്ന് വ്യക്തമാണ്. അബ്കാരി പോളിസി തയ്യാറാക്കേണ്ടത്. ചട്ടങ്ങളില്‍ ഭേദഗതി വരുത്തേണ്ടതും പൈലറ്റ് ചെയ്യേണ്ടതും എക്‌സൈസ് വകുപ്പാണ്. ടൂറിസം വകുപ്പ് വിഷയത്തില്‍ ഇടപെടല്‍ നടന്നിട്ടുണ്ട് എന്നത് വ്യക്തമാണ്. സര്‍ക്കാരിനോട് ആറു ചോദ്യങ്ങളും പ്രതിപക്ഷ നേതാവ് ചോദിച്ചു. ടൂറിസം വകുപ്പ് വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. മദ്യനയത്തിൽ എന്തിനാണ് ടൂറിസം വകുപ്പ് ഇടപെടുന്നത്? മദ്യനയത്തിൽ മാറ്റം വരുത്തേണ്ടത് എക്സൈസ് വകുപ്പാണ്. അതിൽ ടൂറിസം വകുപ്പിന് എന്താണ് കാര്യം? ടൂറിസം വകുപ്പ് എന്തിനാണ് ബാറുടമകളുടെ യോഗം വിളിക്കുന്നത് ? ടൂറിസം വകുപ്പ് എക്സൈസ് വകുപ്പിൽ കൈകടത്തി എന്ന ആക്ഷേപം മന്ത്രി എം.ബി. രാജേഷിനുണ്ടോയെന്ന് വ്യക്തമാക്കണം. വിഷയത്തിൽ സമരവുമായി യുഡിഎഫ് മുന്നോട്ടുപോകും. രണ്ടുമന്ത്രിമാരും രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണം’’ – സതീശൻ പറഞ്ഞു.