സിപിഎം നേതാവ് ഇ.പി.ജയരാജന്റെ മകൻ ജയ്സണെതിരെ ബിനാമി ഇടപാട് ആരോപണവുമായി സ്വപ്ന സുരേഷ് രംഗത്ത് വന്നു. ജയ്സണ് റാസൽഖൈമയിൽ സ്വന്തമായി റിഫൈനറി ഉണ്ടെന്നും സ്വപ്ന ആരോപിച്ചു.
യുഎഇയിലെ ബിനാമി കമ്പനി വഴിയുള്ള ഇറക്കുമതി ഇടപാടിന് സഹായം തേടി ജയ്സൺ ദുബായിൽ താനുമായി ചർച്ച നടത്തിയെന്നും ജയ്സണുമായി ദുബൈയിൽ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം പുറത്തു വന്നിട്ടുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
പൊലീസിന് ക്യാമറകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ യുഎഇയിലെ ബിനാമി കമ്പനി വഴി ഇറക്കുമതി ചെയ്യുന്ന ഇടപാടിനാണ് ജയ്സൺ ചർച്ച നടത്തിയത്. അഭ്യന്തര വകുപ്പിനെ ഈ ഇടപാടിൽ നിന്ന് ഒഴിവാക്കി സ്വന്തം നിലയ്ക്കു ചെയ്യാനായിരുന്നു ജയ്സന്റെ ശ്രമം. ഇ.പി.ജയരാജനും ഈ വിവരം അറിയാമായിരുന്നു. അതിനു പിന്നാലെയാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസ് വന്നത്. പിന്നീട് ഇടപാടിന് എന്ത് സംഭവിച്ചു എന്നറിയില്ലെന്നും സ്വപ്ന പറഞ്ഞു.