കടമെടുപ്പ് പരിധിയില്‍ കേരളത്തിന്റെ ഹര്‍ജി സുപ്രിംകോടതി പരിഗണിക്കുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേരളത്തിന്റെ കടമെടുപ്പ് പരിധി ഉയർത്താമെന്ന കേന്ദ്രസർക്കാരിന്റെ വാഗ്ദാനം തള്ളി സർക്കാർ.5000 കോടി വായ്പ നൽകാമെന്നാണ് കേന്ദ്രം അറിയിച്ചത്. 10000 കോടി രൂപെയങ്കിലും കേരളത്തിന് കിട്ടണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. എന്നാല്‍ 5000 കോടി നല്‍കാമെന്ന് കേന്ദ്രം അറിയിച്ചു. കടമെടുക്കാന്‍ കാണിക്കുന്ന വ്യഗ്രത കേരളത്തെ അപകടത്തിലാക്കുമെന്നാണ് കേന്ദ്രത്തിന്റെ വാദം.
കടമെടുപ്പ് പരിധിയില്‍ ഈ സാമ്പത്തിക വർഷം കേരളത്തിന് ഒറ്റത്തവണ ഇളവ് അനുവദിക്കുന്ന കാര്യം ആലോചിക്കാനും കേന്ദ്ര സർക്കാറിനോട് സുപ്രീംകോടതി നിർദേശിച്ചു. 19,352 കോടി രൂപ കടമെടുപ്പിനുള്ള അനുമതിയാണ് കേരളം തേടിയത്. ഇതു സംബന്ധിച്ച് കേരളം നൽകിയ ഹരജിയിൽ ഈ മാസം 21ന് സുപ്രീംകോടതി വാദം കേൾക്കും. വിശദമായ വാദം കേൾക്കലിന് ശേഷം വായ്പയെടുപ്പ് സംബന്ധിച്ച് സുപ്രീംകോടതി ഇടക്കാല ഉത്തരവിറക്കും.
ഇന്നലെ വാദം കേട്ടപ്പോള്‍ ഒറ്റത്തവണ പ്രത്യേക പാക്കേജ് കേരളത്തിന് നല്‍കുന്നത് പരിഗണിക്കണെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. കേരളത്തിന് ഇളവ് നല്കുന്നതില് എന്താണ് തെറ്റെന്നും കോടതി ചോദിച്ചിരുന്നു.