എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസില്‍ പ്രതിപ്രതി ഷാറൂഖ് സെയ്ഫിയ്ക്കെതിരെ യുഎപിഎ ചുമത്തി. തീവയ്പിന് പിന്നിൽ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിനെ കണ്ടത്തിയതിനെ തുടർന്നാണ് യുഎപിഎ ചുമത്തിയത്. കോഴിക്കോട് മജിസ്ട്രേറ്റിന് റിപ്പോർട്ട് സമർപ്പിച്ചു. പ്രതിയ്ക്കെതിരെ ഷഹീന്‍ബാഗ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുഎപിഎ ചുമത്തിയത്.
ഷാറൂഖിന്റെ കസ്റ്റഡി കാലാവധി മറ്റന്നാള്‍ അവസാനിക്കാനിരിക്കെയാണ് ഇപ്പോള്‍ യുഎപിഐ കൂടി ചുമത്തിയിരിക്കുന്നത്. കേസ് എന്‍ ഐ എ ഏറ്റെടുക്കുന്ന കാര്യത്തിലും വൈകാതെ തീരുമാനം ഉണ്ടായേക്കും. ഷാരൂഖിന്റെ ജാമ്യ ഹര്‍ജിയും കോടതി ചൊവ്വാഴ്ച പരിഗണിക്കും.