ചെന്നൈ: എമ്പുരാൻ സിനിമയുടെ നിര്‍മ്മാതാക്കളിൽ ഒരാൾ കൂടിയായ ഗോകുലം ഗോപാലന്‍റെ ചെന്നൈയിലെ സ്ഥാപനത്തിൽ ഇ ഡി റെയ്ഡ്. പ്രമുഖ വ്യവസായിയും സിനിമാ നിര്‍മാതാവുമാണ് ഗോകുലം ഗോപാലൻ. ഇന്ന് രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത്. ഇ.ഡി. സംഘത്തില്‍ കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരുമുണ്ടെന്നാണ് വിവരം. റെയ്ഡുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.