പാലിയേക്കര ടോൾ പ്ലാസയിൽ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പാലിയേക്കര ടോൾ പ്ലാസയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. രാവിലെ 10 മണിയോടെയാണ് ഇ.ഡി ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. പാലിയേക്കര ടോൾ പ്ലാസയിലെ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചില ഇടപാടുകളില്‍ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന പരാതിയിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടക്കുന്നത്.
നേരത്തെ, പാലിയേക്കര ടോൾ പ്ലാസയ്‌ക്കെതിരെ ചില പരാതികൾ ഉയർന്നിരുന്നു. ഒരു പരാതിയിൽ സി.ബി.ഐ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ചില ഇടപാടുകൾ ടോൾപ്ലാസ വഴി നടന്നുവെന്ന സംശയത്തിലാണ് ഇപ്പോൾ ഇ.ഡി പരിശോധനയ്‌ക്കെത്തിയതെന്നാണു വിവരം. ഇതുമായി ബന്ധപ്പെട്ടുള്ള രേഖകളാണ് ഇ.ഡി സംഘം പരിശോധിക്കുന്നത്. ടോൾ പ്ലാസ വഴി കള്ളപ്പണം വെളുപ്പിക്കൽ നടന്നെന്ന പരാതിയിലാണ് ഇപ്പോൾ ഇ.ഡി റെയ്‌ഡെന്നാണു വിവരം.
2006 മുതൽ 2016 വരെയുള്ള മണ്ണുത്തി-അങ്കമാലി ദേശീയപാത നിർമ്മാണത്തിൽ ക്രമക്കേട് നടന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. പരാതിയിൽ സി.ബി.ഐ അന്വേഷണവും ആരംഭിച്ചിട്ടുണ്ട് കരാർ വ്യവസ്ഥകൾ പാലിക്കാതെ ടോൾ പിരിച്ചു, ദേശീയപാതാ അതോറിറ്റി അധികൃതരുമായി ക്രിമിനൽ ഗൂഢാലോചന നടത്തി സർക്കാരിനു നഷ്ടമുണ്ടാക്കി, നിർമാണ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തി ഉൾപ്പെടെയുള്ള പരാതികളിലാണ് സി.ബി.ഐ അന്വേഷണം നടക്കുന്നത്.