മഹാരാഷ്ട്രയിൽ ഹിംഗോളിയിൽ രാവിലെ റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചതനുസരിച്ച് രാവിലെ 7.14 നാണ് ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഹിംഗോളി ആയിരുന്നു. നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച് റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ല. ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.