ഡോ. ഷഹ്നയുടെ ആത്മഹത്യ: സുഹൃത്തായ ഡോ. റുവൈസ് അറസ്റ്റിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തായ ഡോ. റുവൈസ് അറസ്റ്റിൽ. ഇന്ന് പുലര്‍ച്ചെ കേസിലെ പ്രതിയായ റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റുവൈസിനെതിരെ സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.

നേരത്തെ ഡോ. റുവൈസിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. റുവൈസുമായി ഷഹ്നയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ ഉയര്‍ന്ന സ്ത്രീധനം ആവശ്യപ്പെട്ടതോടെ വിവാഹം മുടങ്ങി. ഇതില്‍ മനംനൊന്താണ് ഷഹ്ന ജീവനൊടുക്കിയതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസം രാത്രി 11.20ന് ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറായ ഷെഹനയെ ഫ്ളാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. നൈറ്റ് ഡ്യൂട്ടി ആയിട്ടും എത്താതിരുന്നതോടെ അന്വേഷിച്ചെത്തിയ സഹപാഠികൾ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഷഹ്നയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഫ്ളാറ്റിൽ നിന്ന് ഷെഹനയുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിയിരുന്നു. ഉപ്പ മരിച്ചതോടെ സാമ്പത്തികമായി ആരും സഹായിക്കാനില്ലെന്നും പ്രണയ വിവാഹത്തിന് സ്ത്രീധനം നൽകാൻ ശേഷിയില്ലെന്നുമാണ് കുറിപ്പിലുള്ളത്.

വെഞ്ഞാറമൂട് മൈത്രി നഗര്‍ ജാസ് മന്‍സിലില്‍ അബ്ദുള്‍ അസീസിൻ്റെയും ജമീലയുടെയും മകളാണ് 28കാരിയായ ഷെഹ്ന. ആലപ്പുഴ ഗവ. ടിഡി മെഡിക്കല്‍ കോളേജില്‍നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ ഷെഹന തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗത്തില്‍ 2022 ബാച്ചിലാണ് പിജിക്ക് പ്രവേശനം നേടിയത്. രണ്ടുവര്‍ഷം മുന്‍പായിരുന്നു ഷഹ്‌നയുടെ പിതാവ് അബ്ദുള്‍ അസീസ് മരിച്ചു. ഇതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. ഷഹ്നയും സഹപാഠിയായ റുവൈസും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹം ഷഹ്‌നയുടെ പിതാവ് മരിക്കുന്നതിനു മുൻപ് തന്നെ തീരുമാനിച്ചിരുന്നു.

എന്നാൽ ഇടയ്ക്ക് വെച്ച് യുവാവിൻ്റെ വീട്ടുകാർ ഉയർന്ന സ്ത്രീധനം ആവശ്യപ്പെട്ടു. ഷഹ്‌നയുടെ കുടുംബത്തോട് 150 പവനും 15 ഏക്കര്‍ ഭൂമിയും ഒരു ബി.എം.ഡബ്ല്യൂ കാറുമാണ് യുവാവിൻ്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അതിനിടെ ഷഹ്‌നയുടെ പിതാവ് മരിച്ചു. ഇതോടെ കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിലായി. എന്നാൽ സ്ത്രീധനമില്ലാതെ വിവാഹത്തിന് വീട്ടുകാർ സമ്മതിക്കുന്നില്ലെന്നാണ് യുവാവ് ഷഹ്‌നയോട് പറഞ്ഞിരുന്നത്. ഇതോടെ യുവതി മാനസിക വിഷമത്തിലായിരുന്നു. ഇത് വ്യക്തമാക്കുന്ന കുറിപ്പാണ് ഫ്ളാറ്റിൽ നിന്ന് പൊലീസിന് ലഭിച്ചത്.

കടുത്ത നിരാശയിലായിരുന്ന ഷഹ്ന സാമ്പത്തിക പ്രശ്‌നങ്ങളടക്കം കത്തിൽ വ്യക്തമാക്കിയിരുന്നു. സാമ്പത്തികമായി സഹായിക്കാന്‍ ആരുമില്ലെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. വാപ്പയായിരുന്നു എല്ലാം. ഏക ആശ്രയമായ വാപ്പ മരിച്ചു. ഇനി സഹായിക്കാന്‍ ആരുമില്ല. എല്ലാവര്‍ക്കും പണം മാത്രം മതി. സഹോദരിയുടെ വിവാഹം കഴിഞ്ഞു. ഇനി സഹോദരന്‍ മാത്രമാണുള്ളത്. വിവാഹത്തിന് ഉള്‍പ്പെടെ പണം ആവശ്യമാണ്. ഇനി പണം ആര് നല്‍കാനാണ്. ആരെയും ബുദ്ധിമുട്ടിക്കാനില്ലെന്നും കുറിപ്പിലുണ്ട്. അടുത്തകാലങ്ങളിൽ ഷഹ്ന ആരോടും സംസാരിക്കാറില്ലായിരുന്നു എന്നും വീട്ടുകാർ പറയുന്നു.

ദുബായ് ഗ്ലോബൽ വില്ലേജിൽ ഇന്ന് രാത്രി ഏഴ് തവണ പുതുവർഷ പിറവി ആഘോഷിക്കും

ദുബായ് ഗ്ലോബൽ വില്ലേജിൽ ഇന്ന് രാത്രിയിൽ ഏഴ് തവണയായി ഏഴ് രാജ്യങ്ങളുടെ പുതുവർഷ പിറവി ആഘോഷിക്കും. ആദ്യം യുഎഇ സമയം 8 മണിക്ക് ചൈന, തായ്‌ലൻഡ് 9 PM, ബംഗ്ലാദേശ് 10 PM,...

പുതുവർഷാഘോഷം; ഷാർജയിൽ രണ്ട് ദിവസം സൗജന്യ പൊതു പാർക്കിംഗ്

പുതുവർഷാഘോഷത്തിന്റെ ഭാഗമായി ഷാർജ എമിറേറ്റിൽ രണ്ട് ദിവസത്തെ സൗജന്യ പൊതു പാർക്കിംഗ് ലഭിക്കും. ഷാർജയിൽ എല്ലാ വെള്ളിയാഴ്ച്ചയും പാർക്കിംഗ് സൗജന്യമാണ്. ഇതുകൂടി കണക്കാക്കിയാൽ ജനുവരി 1 വ്യാഴാഴ്ചയും ജനുവരി 2 വെള്ളിയാഴ്ചയും വാഹനം...

പുതുവർഷാഘോഷത്തിന് ദുബായ് നഗരം ഒരുങ്ങി, പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കണമെന്ന് ആർ ടി എ

2026 ലെ പുതുവത്സരാഘോഷങ്ങൾക്കായി ദുബായ് നഗരം ഒരുങ്ങിക്കഴിഞ്ഞു. പുതുവത്സരം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഗതാഗത മേഖല കൈകാര്യം ചെയ്യാൻ പൂർണ്ണ സജ്ജമാണെന്ന് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. പുറത്തിറങ്ങുന്നവർ സ്വന്തം വാഹനം...

ശബരിമല സ്വര്‍ണക്കൊള്ള; ഡി മണിക്ക് പങ്കാളിത്തമുണ്ടെന്ന് ഉറപ്പിക്കാനാകാതെ എസ്‌ഐടി

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയുമായി ഡിണ്ടിഗല്‍ വ്യവസായി ഡി മണിക്ക് ബന്ധമുണ്ടെന്നത് ഉറപ്പിക്കാനാകാതെ പ്രത്യേക അന്വേഷണ സംഘം. ശബരിമലയിലെ തട്ടിപ്പില്‍ ഇയാള്‍ക്ക് പങ്കാളിത്തമുണ്ടെന്നത് സാധൂകരിക്കുന്ന ഏതെങ്കിലും തെളിവുകള്‍ ശേഖരിക്കാന്‍ പ്രത്യേക സംഘത്തിന് ഇനിയും ആയിട്ടില്ല. അതേസമയം...

2026നെ വരവേറ്റ് ലോകം, കിരിബാത്തിയില്‍ പുതുവര്‍ഷം പിറന്നു

പ്രത്യാശയോടെ 2026നെ വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്. ഇന്ത്യന്‍ സമയം 3.30നായിരുന്നു ഇവിടെ പുതുവത്സരപ്പിറവി. ലോകത്ത് ആദ്യം നവവത്സരപ്പിറവി സാധ്യമാകുന്ന ദ്വീപ് രാഷ്ട്രമാണ് കിരിബാത്തി....

ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തി

ആഗോള സാമ്പത്തിക ഭൂപടത്തിൽ ചരിത്രപരമായ കുതിപ്പുമായി ഇന്ത്യ. ജപ്പാനെ പിന്നിലാക്കി ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയെന്ന പദവി ഇന്ത്യ സ്വന്തമാക്കിയതായി കേന്ദ്രസർക്കാരിന്റെ വർഷാന്ത്യ സാമ്പത്തിക അവലോകന റിപ്പോർട്ട്. 4.18 ലക്ഷം കോടി...

യെമനിലെ സൈനിക സാന്നിധ്യം പൂർണമായും അവസാനിപ്പിച്ച് യുഎഇ

യെമനിലെ തങ്ങളുടെ മുഴുവൻ സൈനിക സാന്നിധ്യവും ഔദ്യോഗികമായി അവസാനിപ്പിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. അവശേഷിച്ചിരുന്ന ഭീകരവിരുദ്ധ സേനാംഗങ്ങളെക്കൂടി തിരിച്ചുവിളിച്ചതോടെ യെമൻ സംഘർഷത്തിലെ യുഎഇയുടെ പങ്കാളിത്തത്തിന് പൂർണ വിരാമമായി. യെമനുള്ളിൽ നിലവിൽ യുഎഇയുടെ സൈനിക...

വൈകുണ്ഠ ഏകാദശി അഥവാ സ്വർഗവാതിൽ ഏകാദശി; സ്വർഗവാതില്‍ തുറക്കുന്ന പുണ്യദിനം

വിഷ്ണുഭഗവാന്‍ വൈകുണ്ഠത്തിലേക്കുള്ള വാതില്‍ തുറക്കുന്ന ദിവസമാണ് ഇതെന്നും, അതിനാല്‍ അന്ന് മരിക്കുന്നവര്‍ക്ക് മോക്ഷപ്രാപ്തി ഉണ്ടാകുമെന്നുമാണ് വിശ്വസം ധനുമാസത്തിലെ വെളുത്ത ഏകാദശിയാണ് വൈകുണ്ഠ ഏകാദശി അഥവാ സ്വർഗവാതില്‍ ഏകാദശി. ഈ വർഷം സ്വർഗവാതില്‍ ഏകാദശി രണ്ടുതവണ...