സുപ്രീം കോടതി മുൻ ജസ്റ്റിസ് കെടി തോമസിനും ബോളിവുഡ് നടൻ ധർമ്മേന്ദ്രയ്ക്കും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. ധർമ്മേന്ദ്രയ്ക്ക് മരണാനന്തര ബഹുമതിയായാണ് പത്മവിഭൂഷൺ നൽകുക. പ്രശസ്ത വയലിനിസറ്റ് എൻ. രാജത്തെയും പദ്മവിഭൂഷൺ ബഹുമതി നൽകി രാജ്യം ആദരിക്കും. ഇത്തവണ പത്മവിഭൂഷൺ പുരസ്‌കാരം നൽകിയ രാജ്യം ആദരിച്ച അഞ്ച്പേരിൽ മൂന്ന് പേർ കേരളത്തിൽ നിന്നുള്ളവരാണ്.അന്തരിച്ച മുൻമുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദനാണ് പത്മവിഭൂഷൺ ലഭിച്ച മറ്റൊരു മലയാളി.
പദ്മഭൂഷൺ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ജസ്റ്റിസ് കെ ടി തോമസ് പ്രതികരിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് അവാർഡിന്റെ കാര്യം ഡൽഹിയിൽ നിന്ന് അറിഞ്ഞത്.ആരാണ് നോമിനേറ്റ് ചെയ്തത് എന്ന് അറിയില്ല.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഫോണിൽ വിളിച്ചു ആശംസ അറിയിച്ചെന്നും ആരോഗ്യ പ്രശ്നം ഉള്ളതിനാൽ നേരിട്ട് പോയി അവാർഡ് വാങ്ങാൻ കഴിയില്ലെന്നും ജസ്റ്റിസ് കെടി തോമസ് പറഞ്ഞു.

