ദില്ലി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം ആണ് നടക്കുന്നത്. ഇത്തവണ ആംആദ്മി പാർട്ടി ദില്ലി മുനിസിപ്പൽ കോർപറേഷൻ പിടിച്ചെടുക്കുമെന്നായിരുന്നു എക്സിറ്റ് പോളുകളുടെ പ്രവചനം. എന്നാൽ ആംആദ്മിയുടെയും ബിജെപിയുടെയും ലീഡ് നില മാറിമറിയുകയാണ്. ആംആദ്മി പാർട്ടി ആണ് ലീഡ് ചെയ്യുന്നത്. ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് 40% വോട്ട് എണ്ണി കഴിഞ്ഞപ്പോള്‍ ആപ്പ് വീണ്ടും ലീഡ് ചെയ്യുകയാണ്. 128 സീറ്റുകളിൽ ആംആദ്മി പാർട്ടി 109 സീറ്റുകളിൽ ബിജെപിയും ലീഡ് ചെയ്യുന്നു. എട്ട് സീറ്റുകളില്‍ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. അതെ സമയം ലീഡ് നില വർദ്ധിച്ചതോടെ എഎപി ഓഫീസിൽ ആഘോഷം തുടങ്ങിയിട്ടുണ്ട്.
മൂന്ന് കോർപ്പറേഷനുകളും സംയോജിപ്പിച്ച് ഒന്നാക്കിയ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ദില്ലിയിലെ സർക്കാര്‍ ഭരണം കൈയ്യാളുന്നത് ആംആദ്മിആണെങ്കിലും പതിനഞ്ച് വർഷമായി ദില്ലിയിലെ മൂന്ന് മുൻസിപ്പല്‍ കോർപ്പറേഷനുകളുടെയം ഭരണം ബിജെപിക്കാണ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് തൊട്ടു മുൻപാണ് മൂന്ന് കോർപ്പറേഷനുകളും കേന്ദ്രസർക്കാർ ഒറ്റ മുൻസിപ്പല്‍ കോർപ്പറേഷനാക്കി മാറ്റിയത്.