നടൻ സിദ്ദിഖിനെതിരെ നിര്‍ണായക തെളിവുകള്‍ പുറത്തുവരുന്നു

നടൻ സിദ്ദിഖിനെതിരെ ലൈംഗികാരോപണ പരാതിയില്‍ നിര്‍ണായക തെളിവുകള്‍ പുറത്തുവരുന്നു. ഹോട്ടലിലെ രജിസ്റ്ററില്‍ ഇരുവരുടേയും പേരുകളുള്ളതായാണ് വിവരം. പ്രിവ്യൂഷോയ്ക്ക് ശേഷമാണ് ഇരുവരും ഹോട്ടലിലെത്തിയത്. പ്രിവ്യൂവിന് ഇരുവരും ഉണ്ടായിരുന്നതായും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. റിസപ്ഷനിലെ രജിസ്റ്ററില്‍ പേരെഴുതി ഒപ്പുവെച്ചാണ് നടി മുറിയിലെത്തിയത്. സിദ്ദിഖ് ഒന്നാം നിലയിലെ മുറിയിലാണുണ്ടായിരുന്നത്. ഇരുവരും ഒരേ സമയത്ത് ഹോട്ടലില്‍ ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹോട്ടലിലെ പരിശോധന പൂര്‍ണമായി.

സിനിമാ ചര്‍ച്ചയ്ക്ക് വേണ്ടിയെന്ന് പറഞ്ഞാണ് സിദ്ദിഖ് മുറിയിലേക്ക് വിളിച്ചതെന്നും ഇവിടെ വച്ചാണ് സിദ്ദിഖ് തന്നെ ക്രൂരമായി പീഡിപ്പിച്ചതെന്നുമായിരുന്നു നടിയുടെ മൊഴി. ഇക്കാര്യം താന്‍ മാതാപിതാക്കളോട് പറഞ്ഞിരുന്നെന്നും നടി പറയുന്നു. തിരുവനന്തപുരം നിള തിയേറ്ററിലെ പ്രിവ്യൂ ഷോയ്ക്ക് ശേഷമായിരുന്നു ഇത്. പ്രിവ്യൂ ഷോയില്‍ ഇരുവരും ഒപ്പം ഉണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. നടിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും. ഉച്ചയ്ക്കുശേഷം നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

അതേസമയം സിനിമ മേഖലയെ കൂടുതൽ ബാധിക്കുന്ന രീതിയിലുള്ള ആരോപണങ്ങൾ ആണ് ദിനം പ്രതി പുറത്തുവന്നുകൊണ്ടിരിക്കിന്നത്. നേരത്തെ ആരോപണം ഉന്നയിച്ച നടിയുടെ പരാതിയില്‍ ഏഴ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആറ് കേസുകള്‍ എറണാകുളത്തും ഒരു കേസ് തിരുവനന്തപുരത്തുമാണ് രജിസ്റ്റര്‍ ചെയ്തത്. നാല് സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് കേസ്. എല്ലാ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറുമെന്ന് പരാതി നല്‍കിയ നടി പ്രതികരിച്ചു. നടിയുടെ പരാതിയില്‍ മുകേഷ്, ജയസൂര്യ, ഇടവേള ബാബു എന്നീ താരങ്ങള്‍ക്കെതിരെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രസിഡന്റ് ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വിച്ചു എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഫുട്‌ബോൾ താരം ഐ.എം വിജയൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഐ.എം വിജയൻ. അതേസമയം രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടാൽ എംപി സ്ഥാനം ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കരിയറിലുടനീളം...

കരുനാഗപ്പള്ളിയില്‍ നടുറോഡില്‍ അരുംകൊല, ഗുണ്ട അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തി

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായായ അലുവ അതുലിനെ നടുറോഡില്‍ അതിക്രൂരമായി ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങിയ അതുല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയി മടങ്ങി പോകുമ്പോഴാണ് കാറിൽ...

യു എ ഇയിൽ വ്യോമാക്രമണ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ നിർദ്ദേശം നൽകി അധികൃതർ

വ്യോമാക്രമണങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ യു എ ഇ അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യോമാക്രമണങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും, ഇത്തരം വസ്തുക്കൾ കണ്ടെത്തിയാൽ...

ആക്രമണവീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച 45 പേരെ അറസ്റ്റ് ചെയ്ത് അബുദാബി പോലീസ്

മേഖലയിൽ നിലനിൽക്കുന്ന നിലവിലെ ആക്രമണ സംഭവങ്ങളുടെ വീഡിയോ ചിത്രീകരിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. അബുദാബി പൊലീസിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റാണ്...

പ്രതിഷേധം ശക്തം, മുൻമന്ത്രി ജി. സുധാകരന്റെ വീടിന് പോലീസ് കാവൽ

മുൻമന്ത്രി ജി. സുധാകരൻ പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതോടെ പ്രതിഷേധം ശക്തമാവുകയാണ്. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ പുന്നപ്ര പറവൂരിലെ അദ്ദേഹത്തിന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. അമ്പലപ്പുഴ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ...

പത്തനാപുരത്തെ എൻഎസ്എസ് ഭിന്നത; ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമെന്ന് ഗണേഷ്‍കുമാർ

പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമാണെന്ന് കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു. തന്‍റെ പിതാവായ ആര്‍ ബാലകൃഷ്ണ പിള്ളയാണ് പത്തനാപുരം താലൂക്ക് യൂണിയൻ വളർത്തിയതെന്നും ഒരു പായ ഇട്ടാണ് എൻഎസ്എസ്...

ഖാർഗ് ദ്വീപിന് നേരെ ശക്തമായ ബോംബാക്രമണം, തിരിച്ചടിക്കുമെന്ന് ഇറാൻ

പേർഷ്യൻ ഗൾഫിൽ സ്ഥിതി ചെയ്യുന്ന ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടുവെന്നും മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിൽ ഒന്നാണിതെന്നും യുഎസ് പ്രസിഡന്റ് ട്രംപ്. നിലവിൽ ദ്വീപിലെ എണ്ണ...

ഇറാനും ഇന്ത്യയും സുഹൃത്തുക്കളാണ്, ഇന്ധനക്കപ്പലുകളുടെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമം: ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്കുള്ള ഇന്ധനക്കപ്പലുകൾ കടത്തിവിടുന്നതിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കുമെന്നും ഉടൻ തന്നെ നല്ല വാർത്തകൾ പ്രതീക്ഷിക്കാം എന്നും ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി പറഞ്ഞു. കഴിഞ്ഞ 24...