വിദേശത്തുള്ള മലയാളികൾ വലിയ രീതിയിൽ സ്വീകരിച്ച ഒന്നാണ് ലോക കേരള സഭ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എകെ ബാലൻ. വിവിധ രാജ്യങ്ങളിലെ മലയാളികളുടെ ഒരു സംഗമമാണ് ലോക കേരള സഭ . പ്രവാസികളെ അപമാനിച്ചവരാണ് പ്രതിപക്ഷം,പുതിയ മാതൃക കേരള സർക്കാർ സൃഷ്ടിച്ചു,എന്തിനാണ് പ്രതിപക്ഷത്തിന് ഈ അസൂയ എന്നും എകെ ബാലൻ ചോദിച്ചു.
സ്പോൺസർഷിപ്പ് വാങ്ങുന്നതിൽ എന്താണ് തെറ്റെന്നും എകെ ബാലൻ പറഞ്ഞു. സ്പോൺസർ എന്ന് പറഞ്ഞാൽ എന്താണ് എന്നത് ആദ്യം മനസ്സിലാക്കണമെന്നും ഇതിനു മുൻപ് ഇവർ ആരും സ്പോൺസർഷിപ്പ് വാങ്ങിയിട്ടില്ലേ എന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിയും ധനമന്ത്രിയും പങ്കെടുക്കുന്ന ഈമാസം ഒമ്പതു മുതൽ 11 വരെ ന്യൂയോർക്കിൽ നടക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനമാണ് വിവാദത്തിലായത്. പാസുകൾ നൽകി പണപ്പിരിവ് നടത്തിയെന്നാണ് ആരോപണം.