ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 3,038 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കോവിഡ് വ്യാപനത്തിൽ കുറവ് വന്നിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 21,179 സജീവ കേസുകളാണ് ഇന്ത്യയിലുള്ളത്. ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് രണ്ട് മരണങ്ങൾ വീതവും ജമ്മു കശ്മീർ, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. കേരളത്തിൽ റിപ്പോർട്ട് ചെയ്ത രണ്ട് മരണങ്ങൾ ഉൾപ്പെടെ ആകെ 9 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കോവിഡ് ബാധിച്ചുള്ള മരണസംഖ്യ 5,30,901 ആയി ഉയർന്നു. മരണനിരക്ക് 1.19 ശതമാനമാണ്.സജീവമായ കേസുകൾ ഇപ്പോൾ മൊത്തം അണുബാധകളുടെ 0.05 ശതമാനവും ദേശീയ കോവിഡ് -19 വീണ്ടെടുക്കൽ നിരക്ക് 98.76 ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.