അമേരിക്കയിൽ സംഹാരതാണ്ഡവമാടി ശീതക്കൊടുങ്കാറ്റ്: മരണം 38 ആയി

ന്യൂയോർക്ക്: ബോംബ് സൈക്ലോൺ എന്ന അതിഭയങ്കരമായ ശീതക്കൊടുങ്കാറ്റിൽ അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 38 ആയി. ക്രിസ്മസ് ദിനത്തിലും വൈദ്യുതി ഇല്ലാതെ ഇരുട്ടിൽ തുടരുന്ന അവസ്ഥയാണിപ്പോൾ അമേരിക്കയിൽ നിലനിൽക്കുന്നത്. ഏകദേശം പത്തു ലക്ഷത്തോളം ആളുകളെ കാറ്റ് സാരമായി ബാധിച്ചിട്ടുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. ശീതക്കാറ്റ് ഇനിയും ദിവസങ്ങൾ നീണ്ടേക്കു മെന്നാണ് കാലാവസ്ഥാവിഭാഗം അറിയിച്ചിട്ടുള്ളത്.

അമേരിക്കയിൽ തുടരുന്ന മഞ്ഞുവീഴ്ച ന്യൂയോർക് ബഫലോ നാഗരങ്ങളെയാണ് കൂടുതൽ ദുരിതത്തിൽ ആഴ്ത്തിയിരിക്കുന്നത്. യുദ്ധസമാനമായ സാഹചര്യമാണ് ഇവിടെ ഇപ്പോൾ ഉള്ളതെന്നും റോഡിനിരുവശവുമുള്ള കാഴ്ചകൾ ഞെട്ടലുണ്ടാകുന്നവയാണെന്നും എല്ലാവരോടും വീടിനുള്ളിൽ തന്നെ കഴിയണമെന്നും ന്യൂയോർക് ഗവർണർ ആവശ്യപെട്ടു. ആർട്ടിക് പ്രദേശത്തുനിന്ന് മധ്യഅമേരിക്കയിലേക്ക് ഉറഞ്ഞൂമാറിയ മഞ്ഞാണ് മഞ്ഞ് വീഴ്ചയുടെ കാരണമെന്നാണ് കാലാവസ്ഥാനിരീക്ഷകർ പറയുന്നത്.

റോഡ്, വ്യോമ ഗതാഗതങ്ങൾ എല്ലാം താറുമാറായ അവസ്ഥയിലാണ്. ക്യുബെക് മുതൽ ടെക്സസ് വരെയുള്ള 3200 കിലോമീറ്റർ വിസ്തൃതിയിൽ മോശം കാലാവസ്ഥ തുടരുന്നതിനാൽ ആയിരക്കണക്കിന് വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. റോഡ് കാഴ്ച കുറഞ്ഞ ഒരു അവസ്ഥയിലേക്ക് എത്തിയതുകൊണ്ട് തന്നെ റോഡപകടങ്ങളും പതിവായി മാറിക്കൊണ്ടിരിക്കുകയാണ്‌. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ റോഡപകടങ്ങളിൽ മാത്രം അമ്പതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് കാനഡയിലെ ടൊറന്റോയ്ക്കും മോൺട്രിയലിനും ഇടയിലുള്ള എല്ലാ റെയിൽവേ സർവീസ്കളും ക്രിസ്മസ് ദിനത്തിൽ റദ്ദാക്കിയതായാണ് റിപ്പോർട്ട്‌. പടിഞ്ഞാറൻ സംസ്ഥാനമായ മോറാന്റോയിൽ മൈനസ് 45 ഡിഗ്രി ആയിരുന്നു കഴിഞ്ഞദിവസത്തെ താപനില. അമേരിക്കൻ ഭരണകൂടം. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

പോർട്ട് ബ്ലെയർ ഇനി “ശ്രീവിജയപുരം”, പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത്...

യുഎഇയിൽ ഉച്ചവിശ്രമ കാലാവധി നീട്ടി

യുഎഇയിൽ പകൽസമയങ്ങളിൽ താപനില കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഉച്ചവിശ്രമനിയമം ഈ മാസം മുഴുവൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി...

സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ...

ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ നിയമാനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ 1...

സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട...

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന നൽകിക്കൊണ്ട് 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ...

ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ കുടുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി....