സോളര്‍ പീഡനക്കേസില്‍ മുന്‍മന്ത്രി അടൂര്‍ പ്രകാശിനെതിരെ തെളിവില്ലെന്ന് സി.ബി.ഐ. തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അടൂർ പ്രകാശ് മന്ത്രിയായിരുന്നപ്പോൾ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ആരോപണങ്ങൾ തെളിവുമില്ലാത്ത അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്ന് സിബിഐ കണ്ടെത്തി. ബംഗ്ലൂരിൽ അടൂർ പ്രകാശ് ഹോട്ടൽ റൂ എടുക്കുകയോ, ടിക്കറ്റ് അയക്കുകയോ ചെയ്തിട്ടില്ലെന്ന് സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
2018 ലാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. പത്തനംതിട്ട പ്രമാദം സ്റ്റേഡിയത്തിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. ബംഗ്ലൂരിവിലേക്ക് വിമാന ടിക്കറ്റ് അയച്ച് ക്ഷണിച്ചുവെന്നും അടൂർ പ്രകാശിനെതിരെ ആരോപണമുണ്ടായിരുന്നു. നേരത്തെ ഹൈബി ഈഡന്‍ എം.പിക്കും ക്ളീന്‍ ചിറ്റ് നല്‍കിയിരുന്നു.