ഹരിയാന-പഞ്ചാബ് അതിർത്തിയിൽ വീണ്ടും സംഘർഷം, കർഷകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു

കർഷക സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദിനിടെ ഹരിയാന-പഞ്ചാബ് അതിർത്തിയിൽ വീണ്ടും സംഘർഷം. പഞ്ചാബ്-ഹരിയാന അതിർത്തിയിൽ പ്രതിഷേധിച്ച കർഷകരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. കർഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചതിനെ തുടർന്ന് ദേശീയ തലസ്ഥാനമായ ഗാസിപൂർ അതിർത്തിയിൽ ഗതാഗതം തടസ്സപ്പെട്ടു.

കർഷകരുടെ പ്രതിഷേധം ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നു. അതേസമയം കർഷക സംഘടനകളും കേന്ദ്ര സർക്കാരും തമ്മിൽ നടത്തിയ മൂന്നാം ഘട്ട ചർച്ചയും തീർമാനാവാതെ പിരിഞ്ഞു. മൂന്ന് കേന്ദ്രമന്ത്രിമാരാണ് കർഷക സംഘടനാ നേതാക്കളുമായി വ്യാഴാഴ്‌ച രാത്രിയിൽ അഞ്ച് മണിക്കൂറിലധികം നീണ്ട ചർച്ച നടത്തിയത്. ചില വിഷയങ്ങളിൽ സമവായത്തിലെത്തിയെങ്കിലും തങ്ങളുടെ കാർഷിക ഉൽപന്നങ്ങളുടെ എംഎസ്പിക്ക് നിയമപരമായ ഗ്യാരണ്ടി നൽകണമെന്ന ആവശ്യത്തിൽ കർഷകർ ഉറച്ചുനിൽക്കുകയാണ്. സെക്ഷൻ 144 ഏർപ്പെടുത്തിയതിനാൽ ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (എൻസിആർ) വലിയ സമ്മേളനങ്ങൾ നിരോധിച്ചിരിക്കുകയാണ്.

മിനിമം താങ്ങുവില ഉറപ്പാക്കുന്നത് ഉൾപ്പെടെ നിരവധി ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുക ലക്ഷ്യമിട്ട് കൊണ്ടാണ് ഫെബ്രുവരി 13 മുതൽ 200ലധികം കർഷക യൂണിയനുകൾ ഡൽഹിയിലേക്ക് മാർച്ച് പ്രഖ്യാപിച്ചത്. 3 ദിവസമായി പഞ്ചാബ്-ഹരിയാന അതിർത്തിയിൽ ഒരു മീറ്റർ പോലും മുന്നോട്ട് പോകാൻ പോലീസും അർദ്ധസൈനിക ഉദ്യോഗസ്ഥരും കർഷകരെ അനുവദിച്ചില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് രാജ്യത്തുടനീളമുള്ള കർഷക സംഘടനകൾ സർക്കാരിനെതിരെ തങ്ങളുടെ ആവശ്യങ്ങളുമായി ഒന്നിച്ച് നിൽക്കാനായി ഇന്ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചത്. അതിനിടെ, ശംഭു അതിർത്തിയിൽ സമരം ചെയ്ത 63 കാരനായ കർഷകൻ ഹൃദയാഘാതം മൂലം മരിച്ചു.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...