മണിപ്പൂരിൽ ചൊവ്വാഴ്‌ച വൈകീട്ട് റിപ്പോർട്ട് ചെയ്‌ത പുതിയ അക്രമ സംഭവത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. മൈതേയ് ആധിപത്യമുള്ള ഇംഫാൽ ഈസ്‌റ്റ് ജില്ലയുടെയും ആദിവാസി ഭൂരിപക്ഷമുള്ള കാങ്‌പോകി ജില്ലയുടെയും അതിർത്തിയിൽ ഖമെൻലോക് മേഖലയിൽ വെടിവെപ്പ് ഉണ്ടായതായാണ് വിവരം. അക്രമത്തിൽ പരിക്കേറ്റ പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. കുക്കി തീവ്രവാദികൾ മെയ്തേയ് പ്രദേശങ്ങൾക്ക് സമീപം ബങ്കറുകൾ നിർമ്മിക്കാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ സേന അവരെ തടയുകയായിരുന്നു, ഇതാണ് വെടിവെപ്പിൽ കലാശിച്ചത്.
മണിപ്പൂരിൽ ഒരു മാസം മുമ്പ് പൊട്ടിപ്പുറപ്പെട്ട മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ കലാപത്തിൽ നൂറിലധികം പേർക്ക് ജീവൻ നഷ്‌ടപ്പെടുകയും 310 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ സൈന്യത്തെയും അർദ്ധ സൈനികരെയും വിന്യസിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് പുലർച്ചെ ഒരു മണിയോടെ, അത്യാധുനിക ആയുധങ്ങളുമായെത്തിയ തീവ്രവാദികൾ ഇംഫാൽ കിഴക്കൻ ജില്ലയുടെയും കാങ്‌പോക്കി ജില്ലയുടെയും അതിർത്തിയിലുള്ള ഖമെലോക്ക് പ്രദേശത്തെ ഗ്രാമവാസികളെ വളഞ്ഞ് ആക്രമണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്‌തീസ് ഇംഫാൽ താഴ്‌വരയിലാണ് കൂടുതലും താമസിക്കുന്നത്. ജനസംഖ്യയുടെ 40 ശതമാനത്തോളമുള്ള ആദിവാസികളായ നാഗകളും കുക്കികളും മലയോര ജില്ലകളിലാണ് താമസിക്കുന്നത്. ഇംഫാൽ ഈസ്‌റ്റിലും ഇംഫാൽ വെസ്‌റ്റിലും രാവിലെ 5 മുതൽ വൈകുന്നേരം 6 വരെ കർഫ്യൂവിൽ ഏർപ്പെടുത്തിയിരുന്ന ഇളവ്, അധികൃതർ വെട്ടിക്കുറച്ചു. രാവിലെ 5 മുതൽ 9 വരെയായാണ് കർഫ്യൂവിൽ ഉളവുണ്ടാവുക.