നിലമ്പൂരിൽ സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

സമീപകാലചരിത്രത്തിലൊന്നും ഇത്രയും നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല എന്നിരിക്കെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അക്ഷരാർത്ഥത്തിൽ രാഷ്ട്രീയ പോരാട്ടത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജും എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജും തൃണമൂൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി പി വി അൻവറും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. മുന്നണിരാഷ്ട്രീയശക്തികളോട് യുദ്ധം പ്രഖ്യാപിച്ച് ഒറ്റയ്ക്കുമത്സരിച്ച് രാഷ്ട്രീയത്തില്‍ ഇടംനേടാന്‍ ശ്രമിക്കുകയാണ് പി.വി. അന്‍വർ. നിലമ്പൂർ താലൂക് ഓഫീസിൽ എത്തിയാണ് പത്രിക സമർപ്പിക്കുക.

മത്സരചിത്രം തെളിഞ്ഞതോടെ മൂന്ന് മുന്നണികൾക്കും പുറമെ പി വി അൻവർ തൃണമൂൽ കോൺ​ഗ്രസ് ടിക്കറ്റിൽ കളത്തിലിറങ്ങുകയാണ്. മണ്ഡലം പിടിക്കാമെന്ന ആത്മവിശ്വാസം എല്‍ഡിഎഫിനുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ച് പ്രചാരണപ്രവർ‌ത്തനങ്ങൾക്ക് ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്.

നിലമ്പൂർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജും ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. ഉച്ചക്ക് പന്ത്രണ്ടിന് നിലമ്പൂർ ജ്യോതിപ്പടിയിൽ നിന്നും പ്രകടനമായി എത്തി 1.30യ്ക്കാണ് പത്രിക സമർപ്പണം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തുടങ്ങി നേതാക്കൾ സ്ഥാനാർത്ഥിയെ അനുഗമിക്കും.

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് നടക്കും. ഇന്ന് വൈകിട്ട് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.

ഇന്ത്യയിലെ കോവിഡ് കേസുകൾ 4,302 ആയി ഉയർന്നു; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

ഇന്ത്യയിൽ 276 സജീവ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 4,302 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ മാത്രം നാല്...

നടിക്കെതിരെ ലൈംഗികാധിക്ഷേപം; വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു

ലൈംഗിക അധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ബോബി ചെമ്മണ്ണൂർ നടിക്കെതിരെ നിരന്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ലൈംഗിക അധിക്ഷേപത്തിന്...

ഹജ്ജ് കർമ്മങ്ങൾ ഇന്ന് ആരംഭിക്കും

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് ഇന്ന് തുടക്കമാവും. ഇസ്ലാമിക കലണ്ടറിലെ അവസാന മാസമായ ദുൽഹിജ്ജയുടെ തുടക്കത്തിലാണ് ഇസ്ലാംമത വിശ്വാസികൾ ഹജ്ജും ബലിപെരുന്നാളും ആഘോഷിക്കുന്നത്. എല്ലാ വർഷത്തെയും പോലെ, ഇത്തവണയും ദശലക്ഷക്കണക്കിന് മുസ്ലീം ഭക്തർ...

മഴക്കാലത്ത് അപകടങ്ങൾക്ക് സാധ്യത; കൊങ്കൺ റെയിൽപാത മൺസൂൺ നിയന്ത്രണം ഈ മാസം 15 മുതൽ

മുംബൈ: ഈ മാസം 15ന് കൊങ്കൺ റെയിൽപാതയിൽ മൺസൂൺ ടൈംടേബിൾ നിലവിൽ വരും. മഴക്കാലത്ത് അപകടങ്ങൾക്ക് സാധ്യതയുളളതിനാൽ പതിവിലും വേഗം കുറച്ച് ട്രെയിനുകളുടെ സമയക്രമം ക്രമീകരിച്ചുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20 വരെയാണ്...

ലൈംഗികാതിക്രമ കേസ്; ബാലചന്ദ്ര മേനോനെതിരെ തെളിവില്ല, റിപ്പോര്‍ട്ട് നല്‍കി

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ ബാലചന്ദ്രമേനോനെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ആലുവ സ്വദേശിയായ നടി നല്‍കിയ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. ആറ് മാസം മുന്‍പാണ് നടി ബാലചന്ദ്ര മേനോനെതിരെ പരാതി നല്‍കിയത്. അദ്ദേഹം സംവിധാനം ചെയ്ത...

പാശ്ചാത്യമാധ്യമങ്ങൾ ഇന്ത്യയെ വില്ലനായി ചിത്രീകരിച്ചത് മാറ്റിയെടുത്തു, ദൗത്യം തൃപ്തികരം: ജോണ്‍ ബ്രിട്ടാസ് എംപി

ദില്ലി: ഓപറേഷന്‍ സിന്ദൂരിനെകുറിച്ച് വിദേശരജ്യങ്ങളില്‍ വിശദീകരണം നല്‍കാനായി പോയ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന്‍റെ ദൗത്യം തൃപ്തികരമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. സന്ദർശിച്ച രാജ്യങ്ങളിൽ ഇന്ത്യയുടെ നിലപാട് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു. പാശ്ചാത്യ മാധ്യമങ്ങൾ ഇന്ത്യയെ...

ഇന്‍ഡ്യാ സഖ്യം വിട്ട് ആംആദ്മി പാർട്ടി

ന്യൂഡല്‍ഹി: ഇന്‍ഡ്യാ സഖ്യം വിട്ട് ആംആദ്മി പാര്‍ട്ടി. 2024 ല്‍ ലോക്‌സാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു സഖ്യമെന്ന് എഎപി വക്താവ് അനുരാഗ് ദണ്ഡ വ്യക്തമാക്കി. കോണ്‍ഗ്രസ് ബിജെപിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നും അനുരാഗ്...

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 130 അടി പിന്നിട്ടു, പരിശോധന നടത്തി മേൽനോട്ട സമിതി

മുല്ലപ്പെരിയാർ മേൽ നോട്ട സമിതി രൂപീകരിച്ച ഉപസമിതി അണക്കെട്ടിൽ പരിശോധന നടത്തി. ചെയർമാൻ ഗിരിധറിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അണക്കെട്ടിലെത്തി സ്ഥിതിഗതികൾ പരിശോധിച്ചത്. ജലനിരപ്പ് 130 അടി പിന്നിട്ട സാഹചര്യത്തിൽ അണക്കെട്ടിൽ സ്വീകരിക്കേണ്ട...