കേരളത്തിൽ ഇരുചക്രവാഹനത്തിൽ 12 വയസിന് താഴെയുള്ള കുട്ടിയുമായി യാത്രചെയ്യാമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. എല്ലാ കുട്ടികൾക്കും ഹെൽമറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. 12 വയസിന് താഴെയുള്ള കുട്ടികൾക്ക് മാത്രമാണ് മൂന്നാം യാത്രക്കാരായി വാഹനത്തിൽ യാത്ര ചെയ്യാൻ അനുമതി ഉള്ളു. കേന്ദ്ര സർക്കാരിനോട് നിയമഭേദഗതിക്ക് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അന്തിമതീരുമാനം വരുമ്പോൾ സംസ്ഥാനം അന്തിമതീരുമാനം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം റോഡ് കാമറ നിയമലംഘനത്തിന് നാളെ രാവിലെ 8 മണിമുതൽ പിഴ ഈടാക്കുമെന്നും മന്ത്രി അറിയിച്ചു.