നടനും രാഷ്ട്രീയ നേതാവുമായ മിഥുൻ ചക്രവർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് മിഥുനെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം. അതേസമയം അദ്ദേഹത്തിൻ്റെ ആരോഗ്യനില സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
73 വയസ്സായ മിഥുൻ ചക്രവർത്തിക്ക് അടുത്തിടെയാണ് പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചത്. പത്മഭൂഷൺ ലഭിച്ചതിൽ ശേഷം സന്തോഷം പ്രകടിപ്പിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. ഈ അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും എല്ലാവരോടും പൂർണ്ണഹൃദയത്തോടെ നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും മിഥുൻ ചക്രവർത്തി വ്യക്തമാക്കിയിരുന്നു.