ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം. കഴിഞ്ഞ തവണ രണ്ട് പഞ്ചായത്തുകളിൽ മാത്രം ഭരണമുണ്ടായിരുന്ന എൻഡിഎ ഇക്കുറി എട്ട് പഞ്ചായത്തുകൾ ഭരിക്കും. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്താണ് ബിജെപിയുടെ ഈ കുതിപ്പ്. ആല, ബുധനൂർ, കാർത്തികപ്പള്ളി, തിരുവൻവണ്ടൂർ, പാണ്ടനാട്, ചെന്നിത്തല, ചേന്നംപള്ളിപ്പുറം, നീലംപേരൂർ പഞ്ചായത്തുകളിലാണ് എൻഡിഎ ഭരണം പിടിച്ചത്
ആല, ബുധനൂർ, കാർത്തികപ്പള്ളി, തിരുവൻവണ്ടൂർ, പാണ്ടനാട്, ചെന്നിത്തല, ചേന്നംപള്ളിപ്പുറം, നീലംപേരൂർ പഞ്ചായത്തുകളിലാണ് എൻഡിഎ ഭരണം പിടിച്ചത്. ആലാ പഞ്ചായത്ത് പ്രസിഡൻ്റായി അനീഷാ ബിജുവും, ബുധനൂർ പ്രസിഡൻ്റായി പ്രമോദ് കുമാറും കാർത്തികപ്പള്ളി പ്രസിഡൻ്റായി പി ഉല്ലാസനും തിരുവൻവണ്ടൂർ പ്രസിഡൻ്റായി സ്മിതാ രാജേഷും പാണ്ടനാട് പഞ്ചായത്ത് പ്രസിഡൻറായി ജിജി കുഞ്ഞുകുഞ്ഞും ചെന്നിത്തല പ്രസിഡൻ്റായി ബിനുരാജും ചേന്നം പള്ളിപ്പുറം പ്രസിഡൻ്റായി വിനീതവിയും നീലംപേരൂർ പ്രസിഡൻ്റായും വിനയചന്ദ്രനും തെരഞ്ഞെടുക്കപ്പെട്ടു.
തിരുവൻവണ്ടൂരും ആലായും ബുധനൂരും എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തതാണ്. പാണ്ടനാട് യുഡിഎഫിന്റെ കൈവശമായിരുന്നു. ജില്ലയിലെ 72 പഞ്ചായത്തുകളിൽ നിർണ്ണായകമായ എട്ടിടത്ത് ഭരണം ലഭിച്ചത് ബിജെപി ക്യാമ്പിന് വലിയ ആവേശം പകർന്നിട്ടുണ്ട്.

