സ്വർണം പൊട്ടിക്കുന്ന കഥകൾ, അധോലോക കഥകൾ ഒന്നും ചെങ്കോടിക്ക് ചേർന്നതല്ല: സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

സി.പി.എമ്മിനെതിരായ വിമര്‍ശനങ്ങൾ ആവർത്തിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്വര്‍ണം പൊട്ടിക്കൽ കഥകളും അധോലോക അഴിഞ്ഞാട്ടങ്ങളും ചെങ്കൊടിക്ക് ചേർന്നതല്ല. കരുവള്ളൂരിലും ഒഞ്ചിയത്തും അടക്കം ഒരുപാട് മനുഷ്യര്‍ ചോര കൊടുത്ത് ഉണ്ടാക്കിയ പാര്‍ട്ടിയാണ്. ആ ചോരയുടെ നിറമാണ് ചെങ്കൊടിക്കുള്ളതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ചെങ്കൊടിത്തണലില്‍ അധോലോക സംസ്‌കാരം വളരാന്‍ പാടില്ലെന്ന നിലപാട് സി.പി.ഐക്കുണ്ടെന്നും സി.പി.എമ്മിനും ആ നിലപാട് വേണമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇടതുപക്ഷത്തെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയാണ് തന്‍റെ പരാമർശമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ ഇടതുപക്ഷത്തെ സ്‌നേഹിക്കുന്ന കാര്യമാണ് താന്‍ പറഞ്ഞത്. എൽ.ഡി.എഫ് ശക്തിപ്പെട്ടേതീരൂ. എൽ.ഡി.എഫിനുമേല്‍ വിശ്വാസമര്‍പ്പിച്ച ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് മുന്നോട്ടുപോയെ പറ്റൂ. എല്‍.ഡി.എഫിനെ ശക്തിപ്പെടുത്താന്‍ വേണ്ടി ആവശ്യമായ തിരുത്തലുകള്‍ക്ക് വേണ്ടി സി.പി.എമ്മും സി.പി.ഐയും ശ്രമിക്കുന്ന വേളയില്‍ ശരിയായ കാഴ്ചപ്പാടാണ് പറഞ്ഞത്. അതിനപ്പുറം വ്യാഖ്യാനം വേണ്ടെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

കേരളം കണ്ട മികച്ച മുഖ്യമന്ത്രി അച്യുതമേനോന്‍ ആണെന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബോധ്യം. അതിന്റെ അര്‍ഥം പിണറായി വിജയന്‍ മോശക്കാരന്‍ എന്നല്ല. തന്റെ പരാമര്‍ശങ്ങള്‍ രൂക്ഷമായ വിമര്‍ശനമല്ല. ഏറ്റവും സൗമ്യമായതും ഉചിതമായതുമായ ഭാഷയിലാണ് പറഞ്ഞതെന്നും ബിനോയ് വിശ്വം പറഞ്ഞു.

ബംഗ്ലാദേശിൽ ബി എൻ പി തരംഗം; 20 വർഷത്തിന് ശേഷം അധികാരം തിരിച്ചുപിടിച്ച് താരിഖ് റഹ്മാൻ

ബംഗ്ലാദേശിൽ രണ്ട് പതിറ്റാണ്ടിന് ശേഷം ഭരണം തിരിച്ചുപിടിച്ച് താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബി.എൻ.പി. 2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിന് ശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ ബി.എൻ.പി സഖ്യം വൻ വിജയം...

ആഗോള അയ്യപ്പ സംഗമം; നന്ദഗോവിന്ദം ഭജന്‍സിന്റെ നടത്താത്ത പരിപാടിക്ക് 8 ലക്ഷത്തിന്റെ ബില്‍

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് നന്ദഗോവിന്ദം ഭജന്‍സിന്റെ നടത്താത്ത പരിപാടിയുടെ പേരില്‍ എട്ട് ലക്ഷം രൂപയുടെ ബില്‍. സെപ്റ്റംബര്‍ 20-ന് പമ്പയില്‍ നടന്ന അയ്യപ്പ സംഗമം പരിപാടിയിലേക്ക് നന്ദഗോവിന്ദം ട്രൂപ്പിനെ ക്ഷണിക്കുകയോ അവര്‍...

റമദാന്റെ ഭാഗമായുള്ള പ്രധാന പരിപാടികളുമായി ‘റമദാൻ ഇൻ ദുബായ്’ കലണ്ടർ പുറത്തിറക്കി

ദുബായിൽ ഇത്തവണത്തെ റമദാനിൽ നടക്കുന്ന പരിപാടികൾ സംബന്ധിച്ച് അറിയിപ്പ് നൽകുന്ന ഔദ്യോഗിക കലണ്ടർ പുറത്തിറക്കി. നഗരവ്യാപകമായി ഏകദേശം 30 ദിവസം നീണ്ടുനിൽക്കുന്ന സാംസ്കാരിക, സാമൂഹിക പരിപാടികളാണ് ഇതിന്റെ ഭാഗമായി അവതരിപ്പിക്കുന്നത്. റമദാൻ ഇൻ...

റമദാൻ മാസത്തിൽ യുഎഇയിലെ സ്വകാരമേഖല ജീവനക്കാർക്കുള്ള ജോലി സമയം പ്രഖ്യാപിച്ചു

വിശുദ്ധ റമദാൻ മാസത്തിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ള ജോലി സമയം 2 മണിക്കൂർ കുറച്ചതായി യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. യുഎഇയിലെ ജീവനക്കാർ സാധാരണയായി എട്ട് മുതൽ ഒമ്പത് മണിക്കൂർ...

കഴിഞ്ഞ വർഷം 95.2 ദശലക്ഷം യാത്രികരെ സ്വീകരിച്ചതായി ദുബായ് ഇന്റർനാഷണൽ എയർപോർട്ട്

2025-ൽ 95.2 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്തതായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു. ഏറ്റവും തിരക്കേറിയ ദിവസം, മാസം, പാദം, വർഷം എന്നീ റെക്കോർഡുകളാണ് 2025-ൽ വിമാനത്താവളം രേഖപ്പെടുത്തിയിരിക്കുന്നത്. 2025 ഡിസംബർ ദുബായ്...

പണിമുടക്കുന്നവർക്ക് ശമ്പളമില്ല; സർക്കാർ ജീവനക്കാർക്ക് ഡയസ് നോൺ പ്രഖ്യാപിച്ചു

വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൻ്റെ പശ്ചാത്തലത്തിൽ, പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഡയസ് നോൺ (Dies-non) പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. പണിമുടക്ക് ദിവസമായ ഫെബ്രുവരി 12-ന് ജോലിക്ക് ഹാജരാകാത്ത...

ഷാർജയിൽ സർക്കാർ സ്ഥാപനങ്ങൾക്കുള്ള റമദാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള റമദാൻ പ്രവൃത്തി സമയം സംബന്ധിച്ച് ഷാർജ മാനവ വിഭവശേഷി മന്ത്രാലയം അറിയിപ്പ് നൽകി. റമദാനിൽ എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 9:00 മുതൽ...

ഒമാനിൽ റമദാൻ വ്രതം ഫെബ്രുവരി 19 മുതൽ ആരംഭിക്കും

ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2026 ഫെബ്രുവരി 19 വ്യാഴാഴ്ചയായിരിക്കുമെന്ന് ഒമാൻ മൂൺ സൈറ്റിംഗ് കമ്മിറ്റി അറിയിച്ചു. ശഅബാൻ 29-ന് മാസപ്പിറവി കാണാനിടയില്ലെന്ന് ഒമാൻ മൂൺ സൈറ്റിംഗ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ഈ...